കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കി. 37 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. പ്രമുഖ നേതാക്കളുടെയും യുവാക്കളുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് പുതിയ പട്ടിക.

തിരുവനന്തപുരം ജില്ലയിലെ നിർണ്ണായക മണ്ഡലമായ നേമത്ത് കെ.എസ്. ശബരീനാഥനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. അരുവിക്കരയിൽ മുൻ മന്ത്രി വി.എസ്. ശിവകുമാർ ജനവിധി തേടും. കായംകുളത്ത് എം. ലിജു, നെയ്യാറ്റിൻകരയിൽ എൻ. ശക്തൻ, കോന്നിയിൽ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, ആറന്മുളയിൽ അബിൻ വർക്കി എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനനും മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരിയും മത്സരിക്കും. കൊച്ചിയിൽ മുഹമ്മദ് ഷിയാസും തൃപ്പൂണിത്തുറയിൽ ദീപക് ജോയിയുമാണ് സ്ഥാനാർത്ഥികൾ. ആലപ്പുഴയിൽ എ.ഡി. തോമസും ചെങ്ങന്നൂരിൽ എബി കുര്യാക്കോസും പട്ടികയിൽ ഇടംപിടിച്ചു.

The post കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം appeared first on Express Kerala.

Spread the love
Scroll to Top