യുഎഇയിൽ ഇന്ധനവിലയിൽ വൻ കുതിച്ചുചാട്ടം; പെട്രോളിന് 80 ഫിൽസും ഡീസലിന് രണ്ട് ദിർഹത്തോളവും വർധിച്ചു

യുഎഇയിൽ ഇന്ധനവിലയിൽ വൻ കുതിച്ചുചാട്ടം; പെട്രോളിന് 80 ഫിൽസും ഡീസലിന് രണ്ട് ദിർഹത്തോളവും വർധിച്ചു

രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ അസ്ഥിരതയെത്തുടർന്ന് യുഎഇയിൽ ഇന്ധനവിലയിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 80 ഫിൽസും ഡീസലിന് രണ്ട് ദിർഹത്തോളവുമാണ് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.

സൂപ്പർ, സ്‌പെഷ്യൽ, ഇ പ്ലസ് എന്നീ മൂന്ന് വിഭാഗത്തിലുമുള്ള പെട്രോളിന്റെ വില ലിറ്ററിന് 80 ഫിൽസ് വീതം കൂട്ടി. സ്‌പെഷ്യൽ പെട്രോൾ ലിറ്ററിന് 3.28 ദിർഹമാണ് പുതിയ നിരക്ക്. ഇ പ്ലസ് പെട്രോൾ വില മൂന്ന് ദിർഹം 20 ഫിൽസായി ഉയർന്നു. ചരിത്രത്തിലാദ്യമായാണ് രാജ്യത്ത് ഡീസൽ വിലയിൽ ഇത്രയും വലിയ വർധനവുണ്ടാകുന്നത്. ലിറ്ററിന് 1.97 ദിർഹം വർധിച്ച് 4.69 ദിർഹമായാണ് ഡീസൽ വില ഉയർന്നത്.

Also Read: സമാധാന ചർച്ചകൾക്കിടയിലും സൗദിക്ക് നേരെ ഇറാൻ്റെ ആക്രമണശ്രമം; മിസൈലുകളും ഡ്രോണുകളും തകർത്ത് പ്രതിരോധ സേന

ചരക്കുനീക്കത്തിന് ഇത് വലിയ ചെലവുണ്ടാക്കുമെന്നതിനാൽ അവശ്യസാധനങ്ങളുടെ വില കൂടാൻ സാധ്യതയുണ്ട്. ഇന്ധനവില വർധനയെത്തുടർന്ന് അജ്മാൻ എമിറേറ്റിൽ ടാക്സി നിരക്ക് വർധിപ്പിച്ചു കഴിഞ്ഞു. കിലോമീറ്ററിന് 1.74 ദിർഹം ഉണ്ടായിരുന്നത് 1.89 ദിർഹമായാണ് അജ്മാൻ ട്രാൻസ്‌പോർട് അതോറിറ്റി ഉയർത്തിയത്.

The post യുഎഇയിൽ ഇന്ധനവിലയിൽ വൻ കുതിച്ചുചാട്ടം; പെട്രോളിന് 80 ഫിൽസും ഡീസലിന് രണ്ട് ദിർഹത്തോളവും വർധിച്ചു appeared first on Express Kerala.

Spread the love
Scroll to Top