ഹോർമുസ് തൽക്കാലം വേണ്ട! ഇറാൻ യുദ്ധം ആറാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’

ഹോർമുസ് തൽക്കാലം വേണ്ട! ഇറാൻ യുദ്ധം ആറാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’

റാനുമായുള്ള സൈനിക നീക്കം ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി കാത്തുനിൽക്കാതെ തന്നെ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീക്കം തുടങ്ങുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുന്നത് യുദ്ധത്തിന് ശേഷമുള്ള നയതന്ത്ര നീക്കങ്ങളിലൂടെ മതിയെന്നാണ് ട്രംപ് തന്റെ ഉപദേശകരെ അറിയിച്ചതെന്ന് ‘വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു.

ഇറാനെതിരെയുള്ള സൈനിക നടപടി നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്ക് തുറക്കാൻ ശ്രമിക്കുന്നത് നടപടികൾ നീണ്ടുപോകാൻ കാരണമാകുമെന്ന് അമേരിക്ക വിലയിരുത്തുന്നു. ഇറാന്റെ സൈനിക ശേഷിയും മിസൈൽ ശേഖരവും തകർക്കുക എന്നതിനാണ് മുൻഗണന. കടലിടുക്കിലൂടെയുള്ള വ്യാപാരം പുനഃസ്ഥാപിക്കാൻ സഖ്യകക്ഷികളുടെ സഹായത്തോടെ നയതന്ത്ര സമ്മർദ്ദം ചെലുത്താനാണ് പദ്ധതി. ഇതിനിടെ, ഇന്ധനക്ഷാമം നേരിടുന്ന രാജ്യങ്ങൾ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ മുന്നോട്ട് വരണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

Also Read: ഇറാന്റെ ലക്ഷ്യം അമേരിക്കൻ ടെക് ഭീമന്മാർ! മൈക്രോസോഫ്റ്റിനും ആപ്പിളിനും ഗൂഗിളിനും ഐആർജിസിയുടെ ഭീഷണി

ഇതിനിടെ ഐ.ആർ.ജി.സി. അമേരിക്കയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇറാന്റെ ഉന്നത നേതാക്കളെ വധിക്കുന്നത് തുടർന്നാൽ അമേരിക്കൻ ആസ്ഥാനമായുള്ള ആപ്പിൾ, ഗൂഗിൾ, മെറ്റ തുടങ്ങിയ പ്രമുഖ ടെക് കമ്പനികളെ ആക്രമിക്കുമെന്നാണ് ഭീഷണി. ഏപ്രിൽ ഒന്ന് മുതൽ ഈ കമ്പനികളെ ലക്ഷ്യമിടുമെന്ന് ഐ.ആർ.ജി.സി വ്യക്തമാക്കി. ഓരോ ഇറാൻ ഉദ്യോഗസ്ഥന്റെ വധത്തിനും പകരമായി അമേരിക്കൻ കമ്പനികളുടെ ഓരോ യൂണിറ്റുകൾ വീതം തകർക്കപ്പെടും. ആക്രമിക്കാൻ സാധ്യതയുള്ള 18 കമ്പനികളുടെ പട്ടിക ഇറാൻ പുറത്തുവിട്ടു. ജീവനക്കാർ ഉടൻ തൊഴിലിടങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇതിനിടെ, ഇറാന്റെ സായുധസേന ബജറ്റ്-ധനകാര്യ മേധാവി ജംഷിദ് ഇഷാഖി കൊല്ലപ്പെട്ട കാര്യം ഇറാൻ സ്ഥിരീകരിച്ചു.

The post ഹോർമുസ് തൽക്കാലം വേണ്ട! ഇറാൻ യുദ്ധം ആറാഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാൻ ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’ appeared first on Express Kerala.

Spread the love
Scroll to Top