യുഡിഎഫ് നൂറ് കടക്കും! ഭരണമാറ്റം ഉറപ്പെന്ന് വി.ഡി. സതീശൻ; പ്രമുഖർ വോട്ട് രേഖപ്പെടുത്തി

യുഡിഎഫ് നൂറ് കടക്കും! ഭരണമാറ്റം ഉറപ്പെന്ന് വി.ഡി. സതീശൻ; പ്രമുഖർ വോട്ട് രേഖപ്പെടുത്തി

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂർ കേസരി ഗവ. കോളജിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുടനീളം ദൃശ്യമാകുന്ന വോട്ടർമാരുടെ നീണ്ട നിര ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്നും പ്രബുദ്ധരായ കേരളീയർ കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെയാണ് വിധിയെഴുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പലർക്കും പോസ്റ്റൽ വോട്ടുകൾ ലഭ്യമാകാത്തതിൽ തിരഞ്ഞെടുപ്പ് കമ്മീഷന് വീഴ്ച പറ്റിയതായും അദ്ദേഹം ആരോപിച്ചു.

Also Read: മുടവൻമുഗളിലെ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ ബൂത്തുകളിലെത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറം പാണക്കാട് സികെഎംഎ എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തെ ആർ.സി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തും. 2.71 കോടി വോട്ടർമാർ വിധിയെഴുതുന്ന ഇന്ന് 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 30,495 ബൂത്തുകളിലായി കനത്ത സുരക്ഷയിലാണ് പോളിങ് നടക്കുന്നത്. നാല് ലക്ഷത്തോളം കന്നി വോട്ടർമാരുടെ സാന്നിധ്യം ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post യുഡിഎഫ് നൂറ് കടക്കും! ഭരണമാറ്റം ഉറപ്പെന്ന് വി.ഡി. സതീശൻ; പ്രമുഖർ വോട്ട് രേഖപ്പെടുത്തി appeared first on Express Kerala.

Spread the love
Scroll to Top