
കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും 18 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പേട്രിയറ്റ്’ റിലീസിന് തയ്യാറെടുക്കവെ, ചിത്രത്തെക്കുറിച്ചും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും വാചാലനായി മമ്മൂട്ടി. അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. പേട്രിയറ്റിൽ ആരാണ് ഹീറോ എന്ന ചോദ്യത്തിന്, ഇതിലെ കഥയാണ് യഥാർത്ഥ ഹീറോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മോഹൻലാലും താനും വെറും രണ്ട് കഥാപാത്രങ്ങൾ മാത്രമാണെന്നും സിനിമയുടെ കണ്ടന്റാണ് പ്രേക്ഷകരെ നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഞാൻ വാമ്പയറാകുന്നത് ചിന്തിച്ചിട്ടുണ്ടോ?’; സസ്പെൻസ് ഇട്ടു മമ്മൂട്ടി, ആവേശത്തിൽ ആരാധകർ
തങ്ങൾക്കിടയിൽ ഈഗോയ്ക്ക് സ്ഥാനമില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി. “ഞങ്ങൾ പരസ്പരം സിനിമകളിൽ അഭിനയിക്കാറുണ്ട്, മോഹൻലാൽ എന്റെ സിനിമയിലും ഞാൻ അദ്ദേഹത്തിന്റെ സിനിമയിലും വരാറുണ്ട്. ഞങ്ങൾക്കിടയിൽ അത്തരം മത്സരങ്ങളില്ല,” മമ്മൂട്ടി പറഞ്ഞു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വൻ താരനിര അണിനിരക്കുന്നുണ്ട്. സുഷിൻ ശ്യാം സംഗീതം പകരുന്ന ‘പേട്രിയറ്റ്’ മെയ് ഒന്നിന് തിയേറ്ററുകളിലെത്തും.
The post പേട്രിയറ്റിൽ’ കഥയാണ് ഹീറോ! മോഹൻലാലും ഞാനും തമ്മിൽ ഈഗോയില്ല; മനസ്സ് തുറന്ന് മമ്മൂട്ടി appeared first on Express Kerala.




