‘കുറഞ്ഞപക്ഷം രേവന്ത് റെഡ്‌ഡിയോടെങ്കിലും ചോദിച്ചിരുന്നെങ്കിൽ ആഭ്യന്തര മന്ത്രിക്ക് LDF സർക്കാരിൻ്റെ കാലത്തെ മയക്കുമരുന്നു വേട്ടയെക്കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞേനെ’: മറുപടിയുമായി പിണറായി വിജയൻ | Pinarayi Vijayan


തിരുവനന്തപുരം: “10 വർഷം ഭരിച്ചിട്ട് 500 ഗ്രാം എംഡിഎംഎ പോലും പിടിക്കാൻ കഴിഞ്ഞില്ല” എന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് ശക്തമായ കണക്കുകൾ നിരത്തി മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തെ ലഹരിവിരുദ്ധ നടപടികൾ രാജ്യത്തിന് തന്നെ മാതൃകയായിരുന്നുവെന്നും ഇത് പാർലമെന്റിലെ കേന്ദ്രസർക്കാർ രേഖകളിൽ വ്യക്തമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.(Pinarayi Vijayan Counters Ramesh Chennithala Claims On MDMA Seizures And LDF Drug Crackdown)
തങ്ങളുടെ ഭരണകാലത്ത് ഹൈദരാബാദിൽ പോയി സിനിമാ നിർമ്മാതാവ് നടത്തിവന്ന അന്താരാഷ്ട്ര ലഹരി ലാബ് വരെ കേരള പോലീസ് പൂട്ടിച്ചിട്ടുണ്ടെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 33 കിലോയിലധികം എം.ഡി.എം.എയാണ് എക്സൈസ് മാത്രം പിടികൂടിയത്. 2021 മുതൽ 2025 വരെ മാത്രം കേരള പോലീസ് 1,26,855 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ‘ഓപ്പറേഷൻ ഡി-ഹണ്ട്’ പോലുള്ള ശക്തമായ നടപടികളാണ് ഇതിന് സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എൻ.ഡി.പി.എസ് കേസിൽ ശിക്ഷാ നിരക്ക് 98 ശതമാനത്തിന് മുകളിലായിരുന്നുവെന്നും, കേന്ദ്രത്തിന്റെ രേഖകൾ പ്രകാരം മയക്കുമരുന്നിനെതിരെ ഏറ്റവും ശക്തമായ നടപടിയെടുത്തത് കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളെ പ്രതിപക്ഷം എതിർത്തിട്ടില്ലെന്നും എന്നാൽ കാസർകോട്ടെ അന്താരാഷ്ട്ര എം.ഡി.എം.എ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും പിണറായി വിജയൻ ആരോപിച്ചു. സ്വന്തം ആളുകൾ കുടുങ്ങിയപ്പോൾ അന്വേഷണം വഴിതിരിച്ചുവിട്ട് പി.ആർ അഭ്യാസം നടത്താനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
Story Summary
Leader of Opposition Pinarayi Vijayan hit back at Home Minister Ramesh Chennithala’s claim that the previous LDF government failed to seize even 500 grams of MDMA in 10 years. Citing official records and Parliament reports, Vijayan detailed massive drug seizures and high conviction rates during the LDF tenure, while accusing the current UDF government of hushing up a major MDMA case.

