September 7, 2026

വെട്ടി ഒട്ടിച്ചു, ഒടുവിൽ വെട്ടിലായി..!മോദിയെ ഫോട്ടോയിൽനിന്ന് വെട്ടി, സ്വയം ‘നടുവിൽ’ കയറി ഷഹബാസ്; നാണംകെട്ട് പാകിസ്താൻ

വെട്ടി ഒട്ടിച്ചു, ഒടുവിൽ വെട്ടിലായി..!മോദിയെ ഫോട്ടോയിൽനിന്ന് വെട്ടി, സ്വയം ‘നടുവിൽ’ കയറി ഷഹബാസ്; നാണംകെട്ട് പാകിസ്താൻ

ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളെ ഒഴിവാക്കി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ മധ്യത്തിലാക്കി ചിത്രം പുറത്തുവിട്ടതിനെതിരെ വ്യാപക വിമർശനം. ബിഷ്കെക്കിൽ നടന്ന ഉച്ചകോടിക്കിടെ പത്തംഗ രാജ്യങ്ങളിലെ നേതാക്കൾ ഒന്നിച്ചെടുത്ത ചിത്രത്തിൽ നിന്ന് ഏഴുപേരെ മാത്രം ഉൾപ്പെടുത്തി പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ചിത്രം എക്സിൽ പങ്കുവെച്ചതാണ് വിവാദമായത്. മോദിക്ക് പുറമെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനെയും ചിത്രത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.

യഥാർഥ ഗ്രൂപ്പ് ഫോട്ടോയിൽ വലതുവശത്തുനിന്ന് നാലാം സ്ഥാനത്താണ് ഷെഹ്ബാസ് ഷെരീഫ് ഉണ്ടായിരുന്നത്. എന്നാൽ ചിത്രം ഇത്തരത്തിൽ ക്രോപ്പ് ചെയ്ത് അദ്ദേഹത്തിന്റെ ഇരുവശത്തുമായി മൂന്ന് നേതാക്കൾ വീതം വരുന്ന രീതിയിലാണ് പങ്കുവെച്ചത്. എസ്‌സിഒ വട്ടമേശ സമ്മേളനത്തിന്റെ ദൃശ്യങ്ങളിൽനിന്നും നരേന്ദ്ര മോദിയുടെ ചിത്രം ക്രോപ്പ് ചെയ്ത് ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.

ALSO READ;മരണം ആയിരം കടന്നു, 4000 പേരെ ഇനിയും കണ്ടെത്താനായില്ല; എന്ത് പറഞ്ഞു ആശ്വസിപ്പിക്കും..!

See also  ദീപികയ്ക്കും ആലിയയ്ക്കുമൊപ്പം ചരിത്രമെഴുതി മമിത ബൈജു; 200 കോടി ക്ലബ്ബിൽ ഹാട്രിക് തിളക്കം

ഷെഹ്ബാസിനെ മധ്യത്തിലാക്കി പാകിസ്താൻ സ്വയം പ്രധാനസ്ഥാനത്ത് നിൽക്കുന്നുവെന്ന് കാണിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന വിമർശനമാണ് ഉയരുന്നത്. എന്നാൽ വിമർശനം ശക്തമായതോടെ ഷെഹ്ബാസ് ഷെരീഫ് തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ എല്ലാ നേതാക്കളും ഉൾപ്പെട്ട പൂർണചിത്രം പിന്നീട് പങ്കുവെച്ചു. അതേസമയം, മോദി അടക്കമുള്ള മറ്റ് നേതാക്കളും മുഴുവൻ നേതാക്കളും ഒരുമിച്ചുള്ള യഥാർഥ ചിത്രം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇതോടെ ഒരു അന്താരാഷ്ട്ര ഉച്ചകോടിയിലെ ഔദ്യോഗിക ചിത്രം പോലും രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി വിമർശന കമന്റുകളാണ് എത്തുന്നത്. യഥാർഥ ചിത്രത്തിൽനിന്ന് നേതാക്കളെ ഒഴിവാക്കി തിരഞ്ഞെടുത്ത ചിത്രം മാത്രം പുറത്തുവിട്ടത് എന്തിനെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

The post വെട്ടി ഒട്ടിച്ചു, ഒടുവിൽ വെട്ടിലായി..!മോദിയെ ഫോട്ടോയിൽനിന്ന് വെട്ടി, സ്വയം ‘നടുവിൽ’ കയറി ഷഹബാസ്; നാണംകെട്ട് പാകിസ്താൻ appeared first on Express Kerala.

Spread the love