September 7, 2026

പാർവതി ആദ്യമായി പൊലീസ് വേഷത്തിൽ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസർ പുറത്ത് | Parvathy Thiruvothu Pradhama Drishtiya Kuttakkar

പാർവതി ആദ്യമായി പൊലീസ് വേഷത്തിൽ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസർ പുറത്ത് | Parvathy Thiruvothu Pradhama Drishtiya Kuttakkar
Parvathy Thiruvothu Pradhama Drishtiya Kuttakkar

കൊച്ചി: പാർവതി തിരുവോത്ത് (Parvathy Thiruvothu Pradhama Drishtiya Kuttakkar) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പാർവതി പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്ന ചിത്രം ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ളതായിരിക്കുമെന്നാണ് ടീസർ നൽകുന്ന സൂചന.

ആശ്രിത നിയമനത്തിലൂടെ പൊലീസ് വകുപ്പിൽ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ സംഭവിക്കുന്ന നിർണായക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അഭിനയരംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയ പാർവതിയുടെ കരിയറിലെ ആദ്യ പൊലീസ് കഥാപാത്രം കൂടിയാണിത്.

‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. പാർവതിക്കൊപ്പം പാർത്ഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബെംഗളൂരു, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമ്മിക്കുന്നത്.

See also  മദ്യപ്രേമികൾക്ക് തിരിച്ചടി, ‘ഓൾഡ് മങ്ക്’ യഥാർത്ഥ റമ്മല്ലെന്ന് കണ്ടെത്തൽ! പ്രിയപ്പെട്ട ബ്രാൻഡുകൾക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം!

പി. എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചമൻ ചാക്കോയാണ് എഡിറ്റർ. റോബി രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുജീബ് മജീദാണ് സംഗീത സംവിധാനം.

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സെപ്റ്റംബർ 11ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Story Summary:The teaser of Prathama Drishtya Kuttakkar, starring Parvathy Thiruvothu in her first-ever police role, has been released. The crime thriller follows a woman constable who enters the police force through compassionate appointment and faces significant events in her professional life.

Spread the love