September 7, 2026

ഓഹരി വിപണിയിൽ ഉണർവ്; നിഫ്റ്റി 24,000 കടന്നു, സെൻസെക്‌സും നേട്ടത്തിൽ

ഓഹരി വിപണിയിൽ ഉണർവ്; നിഫ്റ്റി 24,000 കടന്നു, സെൻസെക്‌സും നേട്ടത്തിൽ

ഭ്യന്തര ഓഹരി വിപണികൾ ശക്തമായ തിരിച്ചുവരവോടെ വ്യാപാരം ആരംഭിച്ചു. നിർണായകമായ 24,000 മാർക്ക് തിരിച്ചുപിടിച്ച നിഫ്റ്റി 0.40 ശതമാനം ഉയർന്ന് 24,010.50 ലും, സെൻസെക്സ് 262.12 പോയിന്റ് അഥവാ 0.34 ശതമാനം നേട്ടത്തോടെ 76,832.47 ലും എത്തി. വിപണിയിൽ വ്യാപാരം മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്.

ബാങ്കിംഗ്, റിയൽറ്റി ഓഹരികളുടെ ശക്തമായ മുന്നേറ്റമാണ് ഇന്നത്തെ വിപണിയിൽ പ്രകടമാകുന്നത്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, പിഎസ്‌യു ബാങ്ക്, റിയാലിറ്റി സൂചികകൾ മികച്ച നേട്ടമുണ്ടാക്കി. അതേസമയം, വിപണിയിലെ ചാഞ്ചാട്ടം സൂചിപ്പിക്കുന്ന ഇന്ത്യ VIX അഞ്ച് ശതമാനത്തിലധികം കുറഞ്ഞത് നിക്ഷേപകർക്ക് ആശ്വാസകരമാണ്.

Also Read: ക്രൂഡ് ഓയിൽ വില 95 ഡോളറിലേക്ക്; രാജ്യത്ത് പെട്രോൾ-ഡീസൽ വില വർധനവിന് സാധ്യത

കഴിഞ്ഞ ദിവസത്തെ ഇടിവിന് ശേഷമാണ് വിപണി വീണ്ടും നഷ്ടം നികത്തി മുന്നേറുന്നത്. ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളും ആഗോള വിപണിയിലെ ട്രെൻഡുകളും നിക്ഷേപകർ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ഐടി ഓഹരികളിൽ ചെറിയ തോതിൽ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

See also  ചാറ്റുകളിൽ ഇനി മൂന്നാം കക്ഷി AI ഏജന്റുമാരെയും ഉപയോഗിക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ് എത്തുന്നു?

The post ഓഹരി വിപണിയിൽ ഉണർവ്; നിഫ്റ്റി 24,000 കടന്നു, സെൻസെക്‌സും നേട്ടത്തിൽ appeared first on Express Kerala.

Spread the love