September 7, 2026

വീട്ടിൽ കയറ്റാൻ വിസമ്മതിച്ചു; ശ്രീകാര്യത്ത് കമ്പിപ്പാരയുമായിയെത്തി വീട് തകർത്ത് ഭാര്യയുടെ പരാക്രമം

വീട്ടിൽ കയറ്റാൻ വിസമ്മതിച്ചു; ശ്രീകാര്യത്ത് കമ്പിപ്പാരയുമായിയെത്തി വീട് തകർത്ത് ഭാര്യയുടെ പരാക്രമം

തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം പൗണ്ടുകടവിൽ കുടുംബവഴക്കിനെത്തുടർന്ന് നടുക്കുന്ന സംഭവങ്ങൾ അരങ്ങേറി. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയ യുവതി തിരികെ എത്തിയപ്പോൾ വീട്ടിൽ പ്രവേശനം നിഷേധിച്ചതിനെത്തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൗണ്ടുകടവ് കോരളംകുഴി മണ്ണാംവിളാകം വീട്ടിൽ മധുവിനും മക്കൾക്കും നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്.

കഴിഞ്ഞ ആഗസ്റ്റ് 14-ന് രാവിലെ 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മധുവിനെയും മക്കളെയും ഒഴിവാക്കി മറ്റൊരാൾക്കൊപ്പം നാടുവിട്ടുപോയ ഭാര്യ, ദിവസങ്ങൾക്ക് ശേഷം വീണ്ടും മധുവിന്റെ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാൽ ഇവർക്ക് വീണ്ടും വീട്ടിൽ താമസിക്കാൻ അനുവാദം നൽകാൻ മധു തയ്യാറായില്ല. ഈ വിരോധമാണ് പിന്നീട് വലിയ രീതിയിലുള്ള അതിക്രമത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

Also Read: കറിയുണ്ടാക്കിയില്ലെന്ന തർക്കം; മദ്യലഹരിയിൽ ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്!

ഇരുമ്പ് കമ്പിപ്പാരയുമായി അതിക്രമിച്ചെത്തിയ യുവതി വീടിന്റെ മുറ്റത്തുനിന്നുക്കൊണ്ട് മധുവിനെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. ഭയന്നുപോയ മധുവും മകനും ഉടൻതന്നെ വീടിനുള്ളിൽക്കയറി കതകടയ്ക്കുകയായിരുന്നു. തുടർന്ന് കലിതുള്ളിയെത്തിയ പ്രതി, കയ്യിലുണ്ടായിരുന്ന കമ്പിപ്പാര ഉപയോഗിച്ച് മുൻവശത്തെ ഹാളിന്റെ ജനൽ ഗ്ലാസുകൾ അടിച്ചുതകർത്തു. ഇതുകൊണ്ടും ദേഷ്യം തീരാതെ മുൻവാതിൽ പൂർണ്ണമായി അടിച്ചുപൊളിച്ച് അകത്തുകയറിയും ഇവർ ഭീഷണിപ്പെടുത്തൽ തുടർന്നു. സംഭവത്തിൽ മധു നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

See also  പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പ്രൈമറി സ്കൂൾ വിദ്യാർഥികളെ ക്രൂരമായി മർദിച്ച് അധ്യാപകൻ; പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

The post വീട്ടിൽ കയറ്റാൻ വിസമ്മതിച്ചു; ശ്രീകാര്യത്ത് കമ്പിപ്പാരയുമായിയെത്തി വീട് തകർത്ത് ഭാര്യയുടെ പരാക്രമം appeared first on Express Kerala.

Spread the love