September 7, 2026

ശനിയുടെ ദക്ഷിണ ധ്രുവത്തിൽ വിചിത്ര പ്രതിഭാസം; 10 വശങ്ങളുള്ള ഭീമാകാരമായ ‘ഡെക്കഗൺ’ മേഘരൂപം കണ്ടെത്തി ശാസ്ത്രജ്ഞർ

ശനിയുടെ ദക്ഷിണ ധ്രുവത്തിൽ വിചിത്ര പ്രതിഭാസം; 10 വശങ്ങളുള്ള ഭീമാകാരമായ ‘ഡെക്കഗൺ’ മേഘരൂപം കണ്ടെത്തി ശാസ്ത്രജ്ഞർ

നിയുടെ ദക്ഷിണ ധ്രുവത്തിന് ചുറ്റും പത്ത് വശങ്ങളുള്ള വിചിത്രമായ ഭീമാകാര മേഘരൂപം കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ. ശനിയുടെ അന്തരീക്ഷത്തിൽ അടുത്തിടെ രൂപപ്പെട്ട ഈ അപൂർവ ഘടനയെ ‘ഡെക്കഗൺ’ എന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. ദശഭുജാകൃതിയിലുള്ള ഈ മേഘരൂപത്തിന് ഏകദേശം 1,67,820 കിലോമീറ്റർ വീതിയുമുണ്ടെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. സ്പെയിനിലെ ബാസ്ക് കൺട്രി സർവകലാശാലയിലെ ഗ്രഹശാസ്ത്രജ്ഞനായ അഗസ്റ്റിൻ സാഞ്ചസ്-ലവേഗയുടെ നേതൃത്വത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി 2023-ൽ പകർത്തിയ ശനിയുടെ പുതിയ ചിത്രങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ഈ വിസ്മയ പ്രതിഭാസം പുറത്തുവന്നത്. ശനിയുടെ ഭ്രമണ അച്ചുതണ്ടിന്റെ പ്രത്യേക ചെരിവ് കാരണം 2012 മുതൽ 2023 വരെ ഭൂമിയിൽ നിന്ന് ദക്ഷിണാർധഗോളം വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. ഈ ഡെക്കഗൺ വളരെ പതുക്കെയാണ് സഞ്ചരിക്കുന്നത് എന്നും, ശനിയെ ചുറ്റി ഒരു പൂർണ്ണ ഭ്രമണം പൂർത്തിയാക്കാൻ ഇതിന് ഏകദേശം 800 ദിവസങ്ങൾ വേണ്ടിവരുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

Also Read: ഒരു ഡ്രോൺ തകർക്കാൻ കോടികളുടെ മിസൈൽ വേണ്ട! ആകാശയുദ്ധത്തിൽ ഇനി ലേസറുകൾ കളംപിടിക്കും

See also  ഇന്ത്യയെ നേരിടാൻ ഉറുഗ്വെ; ഇന്ത്യൻ വംശജൻ മാക്സിമിലിയാനോ അരൗഹോ സ്ക്വാഡിൽ, ഡിയഗോ ഫോർലാന്റെ ടീമിൽ വമ്പൻ താരനിര | Uruguay vs India football

ശനിയുടെ ഉത്തര ധ്രുവത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഷഡ്ഭുജ മേഘരൂപത്തേക്കാൾ വലുതാണ് ദക്ഷിണ ധ്രുവത്തിലെ ഈ പുതിയ കണ്ടെത്തൽ. അന്തരീക്ഷത്തിലെ ശക്തമായ കാറ്റിന്റെ പ്രവാഹവും തരംഗങ്ങളും ചേർന്നാണ് ഇത്തരം ബഹുഭുജാകൃതിയിലുള്ള രൂപങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം. ഈ അപൂർവ പ്രതിഭാസം ഗ്രഹങ്ങളുടെ കാലാവസ്ഥയെയും അന്തരീക്ഷ ഘടനയെയും കുറിച്ച് കൂടുതൽ വ്യക്തത നൽകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

The post ശനിയുടെ ദക്ഷിണ ധ്രുവത്തിൽ വിചിത്ര പ്രതിഭാസം; 10 വശങ്ങളുള്ള ഭീമാകാരമായ ‘ഡെക്കഗൺ’ മേഘരൂപം കണ്ടെത്തി ശാസ്ത്രജ്ഞർ appeared first on Express Kerala.

Spread the love