September 7, 2026

കണ്ണൂരിൽ വിവാഹവീട്ടിലെ സംഘർഷം; പേരാവൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ വിവാഹവീട്ടിലെ സംഘർഷം; പേരാവൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം

ണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ വിവാഹവീട്ടിലുണ്ടായ തർക്കത്തെത്തുടർന്ന് മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. കൂരിയാടൻ അൻസാർ (30), പട്ടനാടൻ അരുൺ (29), മേൽമുരിങ്ങോടി അഭിജിത്ത് (30) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സെപ്റ്റംബർ 2-ന് രാത്രി എട്ടരയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.

കല്യാണവീട്ടിൽ ആഘോഷങ്ങൾക്കിടയിൽ മദ്യപാനത്തെയതുതുടർന്നുണ്ടായ വാക്കേറ്റവും ഉന്തുംതള്ളുമാണ് ഒടുവിൽ വലിയ അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. തർക്കം രൂക്ഷമായതിനെത്തുടർന്ന് അയൽവാസി ആയുധം ഉപയോഗിച്ച് മൂവരെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ അൻസാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും, പരിക്കേറ്റ മറ്റു രണ്ടുപേരെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് (പരിയാരം) ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ അൻസാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Also Read: വീട്ടിൽ കയറ്റാൻ വിസമ്മതിച്ചു; ശ്രീകാര്യത്ത് കമ്പിപ്പാരയുമായിയെത്തി വീട് തകർത്ത് ഭാര്യയുടെ പരാക്രമം

ആക്രമണത്തിനു പിന്നിൽ വ്യക്തിപരമായ വൈരാഗ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് രാഷ്ട്രീയ സ്വഭാവമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും, വൈകുന്നേരം ഇതേ പ്രദേശത്ത് മറ്റൊരു വിവാഹവീട്ടിൽ മറ്റൊരു വാക്കുതർക്കവും സംഘർഷവും നടന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന വശവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ ആശുപത്രികളിൽ എത്തിയിട്ടുണ്ട്. ആശുപത്രികളിൽ നിന്നുള്ള പൂർണ്ണമായ മൊഴികൾ ലഭ്യമായാൽ മാത്രമേ ആക്രമണത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവരികയുള്ളൂവെന്ന് പേരാവൂർ പോലീസ് അറിയിച്ചു.

See also  കണ്ടെത്തിയത് അമേരിക്കൻ ആയുധം തന്നെ!

The post കണ്ണൂരിൽ വിവാഹവീട്ടിലെ സംഘർഷം; പേരാവൂരിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം appeared first on Express Kerala.

Spread the love