September 7, 2026

സൈജു കുറുപ്പ് സി.ഐ. ആന്റോ ഈപ്പനായി; ക്രൈം ത്രില്ലർ ചിത്രം ‘ആരം’ സെപ്റ്റംബർ 25 ന് തിയേറ്ററുകളിൽ!

സൈജു കുറുപ്പ് സി.ഐ. ആന്റോ ഈപ്പനായി; ക്രൈം ത്രില്ലർ ചിത്രം ‘ആരം’ സെപ്റ്റംബർ 25 ന് തിയേറ്ററുകളിൽ!

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ്പ് നിർമ്മിച്ച് രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ക്രൈം ത്രില്ലർ ചിത്രമാണ് ‘ആരം’. സൈക്കോളജിക്കൽ ഡ്രാമയും ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസും കോർത്തിണക്കി ഒരുക്കുന്ന ചിത്രം സെപ്റ്റംബർ 25 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

സത്യസന്ധതയുടെ പേരിൽ നിരന്തരം സ്ഥലംമാറ്റങ്ങളും സസ്പെൻഷനുകളും നേരിടേണ്ടി വരുന്ന സി.ഐ. ആന്റോ ഈപ്പൻ എന്ന കേന്ദ്ര കഥാപാത്രമായാണ് സൈജു കുറുപ്പ് ചിത്രത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു സംഭവവും, അതിനെതുടർന്നുള്ള ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കുറ്റബോധം, അധികാര രാഷ്ട്രീയം, മനുഷ്യബന്ധങ്ങൾ, നീതിക്കായുള്ള പോരാട്ടം എന്നിവയ്‌ക്കൊപ്പം നന്മയും അതിജീവനവും തമ്മിലുള്ള നേർത്ത അതിർവരമ്പുകളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

Also Read:ഐ ആം ഗെയിമിന് ആശംസയുമായി നിവിൻ പോളി; ദുൽഖർ ചിത്രം തിയറ്ററുകളിൽ!!

സൈജു കുറുപ്പിന് പുറമെ അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മീര വാസുദേവ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹണവും, വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു.

See also  ട്രംപിന്റെ ‘മാജിക്’ മുടി! നിറവും രൂപവും പെട്ടെന്ന് മാറുന്ന പുതിയ ലുക്ക്!

കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരുടെ വരികൾക്ക് രോഹിത് ഗോപാലകൃഷ്ണനാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിചരൺ, സിതാര കൃഷ്ണകുമാർ, സായനോര തുടങ്ങി പ്രമുഖരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ശക്തമായ വൈകാരിക മുഹൂർത്തങ്ങളും സസ്പെൻസും നിറഞ്ഞ ‘ആരം’ മലയാളത്തിൽ വേറിട്ടൊരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

The post സൈജു കുറുപ്പ് സി.ഐ. ആന്റോ ഈപ്പനായി; ക്രൈം ത്രില്ലർ ചിത്രം ‘ആരം’ സെപ്റ്റംബർ 25 ന് തിയേറ്ററുകളിൽ! appeared first on Express Kerala.

Spread the love