September 7, 2026

ഊബറിൽ വൻ കൂട്ടപ്പിരിച്ചുവിടൽ? ചെലവ് ചുരുക്കലിന്റെ ഭാഗമായി 3,300 ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനം

ഊബറിൽ വൻ കൂട്ടപ്പിരിച്ചുവിടൽ? ചെലവ് ചുരുക്കലിന്റെ ഭാഗമായി 3,300 ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനം

ഗോള ടാക്സി സേവനദാദാക്കളായ ഊബറിൽ വൻ തൊഴിൽ വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചു. കമ്പനിയുടെ ആകെ ജീവനക്കാരുടെ പത്ത് ശതമാനത്തോളം വരുന്ന 3,300 പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി സിഇഒ ദാരാ ഖോസ്‌റോവ്‌ഷാഹി വ്യക്തമാക്കി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലയളവിൽ കമ്പനി നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്.

പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും ഓഫീസ് സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ നടപടിയെന്ന് കമ്പനി വിശദീകരിക്കുന്നു. ഇതിന്റെ ഭാഗമായി മാനേജർമാർക്ക് കീഴിൽ ഒന്നോ രണ്ടോ ജീവനക്കാർ മാത്രം ജോലി ചെയ്യുന്ന ചെറിയ ടീമുകളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.

Also Read: നിസാൻ ഇന്ത്യയുടെ കുതിപ്പ്! വിൽപ്പനയിൽ 147 ശതമാനം വർധനവ്, പുതിയ എസ്‌യുവിയുടെ കയറ്റുമതിയും തുടങ്ങി

കൂടുതൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നേരത്തെയും ഊബർ ജീവനക്കാരെ ചുരുക്കിയിരുന്നു. കമ്പനി പൂർണ്ണമായും എഐ അധിഷ്ഠിത തൊഴിൽ സംസ്കാരത്തിലേക്ക് മാറുന്ന പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും കൂടുതൽ പുനഃസംഘടനകൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

The post ഊബറിൽ വൻ കൂട്ടപ്പിരിച്ചുവിടൽ? ചെലവ് ചുരുക്കലിന്റെ ഭാഗമായി 3,300 ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനം appeared first on Express Kerala.

See also  ‘ഓപ്പറേഷൻ തൂഫാൻ’ വലിയ സാമൂഹിക മാറ്റമുണ്ടാക്കി; രണ്ടാം ഘട്ടം 28ന്, 10,885 പേർ അറസ്റ്റിൽ: രമേശ് ചെന്നിത്തല | Ramesh Chennithala Operation Thoofan
Spread the love