September 7, 2026

‘കാന്തപുരത്തിൻ്റെ പ്രസ്താവന ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണ്, RSSഉം മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്’: MA ബേബി | MA Baby

‘കാന്തപുരത്തിൻ്റെ പ്രസ്താവന ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണ്, RSSഉം മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്’: MA ബേബി | MA Baby
MA Baby

തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദിയിലിറങ്ങിയാൽ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. കാന്തപുരത്തിന്റെ പരാമർശം ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും സ്വയം പരിശോധനയ്ക്ക് തയ്യാറാകണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.(MA Baby Criticizes Kanthapuram Remarks On Women Constitutional Values)

നിർഭാഗ്യവശാൽ ഭൂരിഭാഗം മതങ്ങളും സ്ത്രീസമത്വം അംഗീകരിക്കുന്നതിൽ പിന്നാക്കം നിൽക്കുകയാണ്. ആർ.എസ്.എസും മോഹൻ ഭാഗവതും ഇതേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതശാസനയേക്കാളും പ്രാധാന്യം നൽകേണ്ടത് ഭരണഘടനാ മൂല്യങ്ങൾക്കാണ്. അതിൽ നിന്നുള്ള വ്യതിചലനമാണ് ഈ പരാമർശങ്ങൾ എന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, പ്രസ്താവനയ്‌ക്കെതിരെ വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സംഘടനകൾ കാന്തപുരത്തിന് പ്രതിരോധം തീർക്കുകയാണ്. വിഷയത്തിൽ മുസ്ലിം ലീഗ് തന്ത്രപരമായ അകലം പാലിക്കുമ്പോൾ, മുഖ്യമന്ത്രി വി.ഡി. സതീശൻ കാന്തപുരത്തിൻ്റെ ചിന്താഗതിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതേതുടർന്ന് നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

Story Summary

CPM General Secretary M.A. Baby criticized Kanthapuram A.P. Aboobacker Musliyar’s controversial remarks against women in public spheres, stating they violate constitutional values. Comparing the stance to RSS leader Mohan Bhagwat’s views, Baby urged Kanthapuram to self-reflect, amid growing criticism from political leaders like V.D. Satheesan.

See also  മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’; രണ്ടാം ഘട്ടം ഈ മാസം 28-ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Spread the love