September 7, 2026

‘ഭർത്താവ് പോകുന്നിടത്തെല്ലാം ഭാര്യ പിന്തുടരണമെന്ന് പ്രതീക്ഷിക്കരുത്’: മദ്രാസ് ഹൈക്കോടതി | Madras High Court

‘ഭർത്താവ് പോകുന്നിടത്തെല്ലാം ഭാര്യ പിന്തുടരണമെന്ന് പ്രതീക്ഷിക്കരുത്’: മദ്രാസ് ഹൈക്കോടതി | Madras High Court
Madras High Court

ചെന്നൈ: തൊഴിൽ ആവശ്യങ്ങൾക്കായി ഭർത്താവ് മറ്റൊരു സ്ഥലത്തേക്ക് മാറുമ്പോൾ, ഭാര്യ എപ്പോഴും അദ്ദേഹത്തെ പിന്തുടരണമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. അതുപോലെ ഭാര്യയെ എപ്പോഴും ഒപ്പം കൂട്ടാൻ ഭർത്താവിനും സാധിച്ചെന്ന് വരില്ല. ദാമ്പത്യ തർക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ അപൂർവ്വ പരാമർശം.(Madras High Court Remark In Matrimonial Divorce Case)

ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് എം.ഡി. സു മതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജോലി ആവശ്യത്തിനായി മുംബൈയിലേക്ക് പോയപ്പോൾ ഭാര്യയെ ഒപ്പം കൂട്ടിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഭർത്താവിന് വിചാരണക്കോടതി വിവാഹമോചനം നിഷേധിച്ചിരുന്നു. എന്നാൽ ഈ കുടുംബകോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഭാര്യയെ എപ്പോഴും ഒപ്പം കൂട്ടുക എന്നത് പ്രായോഗികമായി സാധ്യമല്ല. ഒരു സൈനികന് ആർമി ബാരക്കുകളിൽ കുടുംബജീവിതം നയിക്കാനാവില്ല. ഭാര്യക്ക് സ്വന്തമായി ജോലിയുണ്ടാകാം. അതുകൊണ്ട് ഭാര്യ ഭർത്താവിനെ പിന്തുടരണമെന്ന് പറയാനാവില്ല. 16 വർഷമായി വേർപിരിഞ്ഞു കഴിയുന്ന ദമ്പതികൾ തമ്മിലുള്ള ബന്ധം വീണ്ടെടുക്കാൻ കഴിയാത്തവിധം തകർന്നിരിക്കുകയാണ്. നീണ്ടകാലത്തെ വേർപിരിയലും ദാമ്പത്യബന്ധത്തിലെ തകർച്ചയും ക്രൂരതയായി കണക്കാക്കാമെന്ന സുപ്രീം കോടതി വിധി മുൻനിർത്തി കോടതി വിവാഹമോചനം അനുവദിച്ചു. ഭാര്യക്ക് ജീവനാംശമായി 7 ലക്ഷം രൂപ നൽകാനും ഈ തുക കുടുംബകോടതിയിൽ നിക്ഷേപിച്ച ശേഷം മാത്രം വിവാഹമോചന ഉത്തരവ് നിലവിൽ വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

See also  ദീർഘദൂര ട്രെയിൻ യാത്രയിൽ ലോവർ ബെർത്താണോ അപ്പർ ബെർത്താണോ നല്ലത്? അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

Story Summary

The Madras High Court observed that a wife cannot be expected to follow her husband wherever he goes like the pug in the Vodafone ad, while setting aside a family court order that denied divorce to a man who moved for work without his wife. The court dissolved the 16-year-separated marriage and awarded ₹7 lakh alimony.

Spread the love