‘അൻസിബയുടെ പരാതി ഗൗരവമുള്ളത്’: നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി | High Court


കൊച്ചി: നടി ലക്ഷ്മിപ്രിയ തനിക്കെതിരെ നടത്തിയ വ്യക്തി അധിക്ഷേപത്തിൽ നടപടി ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ നൽകിയ പരാതി ഗൗരവമുള്ളതെന്ന് ഹൈക്കോടതി. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, അൻസിബയുടെ ഹരജിയിൽ വരുന്ന തിങ്കളാഴ്ച വിധി പറയുമെന്നും വ്യക്തമാക്കി.(High Court To Verdict On Ansiba Hassan Defamation Complaint Against Lakshmipriya)
നേരത്തെ പാലാരിവട്ടം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്ന് അൻസിബ എറണാകുളം മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷിക്കാനുള്ള വകുപ്പുകളില്ലെന്ന് ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് കോടതി ഹർജി തള്ളി. തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ അൻസിബ ഹൈക്കോടതിയെ സമീപിച്ചത്.
Story Summary
The Kerala High Court observed that actress Ansiba Hassan’s complaint against Lakshmipriya for defamation and insulting womanhood is serious and requires an FIR investigation. The court will deliver its final verdict on Ansiba’s petition on Monday after lower courts previously dismissed the plea.

