loader image
കുടിക്കുന്ന വെള്ളം വിഷമാകുന്നുണ്ടോ? തിരിച്ചറിയാൻ വഴികൾ ഇതാ; പരിശോധനകൾ വീട്ടിലും ലാബിലും

കുടിക്കുന്ന വെള്ളം വിഷമാകുന്നുണ്ടോ? തിരിച്ചറിയാൻ വഴികൾ ഇതാ; പരിശോധനകൾ വീട്ടിലും ലാബിലും

ധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് ആളുകൾ മരണപ്പെട്ട സംഭവം സുരക്ഷിതമായ കുടിവെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ജീവന്റെ നിലനിൽപ്പിന് ആധാരമായ ജലം പലപ്പോഴും നിശബ്ദ കൊലയാളിയായി മാറുന്നത് നാം തിരിച്ചറിയാറില്ല. നാം കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് എങ്ങനെ ഉറപ്പുവരുത്താം? പ്രമുഖ ആരോഗ്യ വിദഗ്ധൻ ഡോ. ഡാനിഷ് സലീം പങ്കുവെക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കാം.

വെള്ളം മലിനമാണോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

വെള്ളത്തിന്റെ നിറത്തിലോ രുചിയിലോ മണത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ അവഗണിക്കരുത്.

ഗന്ധം: ബാക്ടീരിയകളുടെ സാന്നിധ്യമോ പൈപ്പ് ലൈനുകളിലെ ചോർച്ചയോ മൂലം വെള്ളത്തിന് ലോഹത്തിന്റെ ഗന്ധമോ മറ്റ് ദുർഗന്ധമോ ഉണ്ടാകാം.

രുചി: ഉപ്പ്, കയ്പ്പ് അല്ലെങ്കിൽ ലോഹത്തിന്റെ രുചി എന്നിവ വെള്ളത്തിൽ ധാതുക്കൾ അമിതമായി കലർന്നതിന്റെ ലക്ഷണമാണ്.

രോഗലക്ഷണങ്ങൾ: ഒരു പ്രദേശത്തെ ഒന്നിലധികം ആളുകൾക്ക് ഒരേസമയം വയറിളക്കം, ഛർദ്ദി, പനി, വയറുവേദന എന്നിവ ഉണ്ടാകുന്നുണ്ടെങ്കിൽ അത് ജലമലിനീകരണം മൂലമാകാൻ സാധ്യതയുണ്ട്.

Also Read: ശ്വാസകോശം കരിപിടിക്കാതെ നോക്കാം! വിറ്റാമിൻ സിയിലുണ്ട് രക്ഷ; പുതിയ പഠനറിപ്പോർട്ട് പുറത്ത്

See also  ‘കേന്ദ്രസർക്കാരിൻ്റേത് പൊതുനിയമനങ്ങൾ വേണ്ട എന്ന നിലപാട്’: മുഖ്യമന്ത്രി പിണറായി വിജയൻ

പരിശോധന എവിടെ? എങ്ങനെ?

ശുദ്ധജലം ഉറപ്പുവരുത്താൻ ശാസ്ത്രീയമായ പരിശോധനകളാണ് ഏക പോംവഴി.

സർക്കാർ ലാബുകൾ: കേരള വാട്ടർ അതോറിറ്റിയുടെ ജില്ലാ ക്വാളിറ്റി കൺട്രോൾ ലാബുകളിൽ വെള്ളം പരിശോധിക്കാനുള്ള സൗകര്യമുണ്ട്. ഇതിനായി ഒന്നര മുതൽ രണ്ട് ലിറ്റർ വരെ വെള്ളം ലാബിൽ എത്തിക്കണം. ബാക്ടീരിയൽ പരിശോധന മാത്രമാണെങ്കിൽ 100 മില്ലി ലിറ്റർ വെള്ളം മതിയാകും.

സ്വകാര്യ ലാബുകൾ: സർക്കാർ ലാബുകൾക്ക് പുറമെ അംഗീകൃത സ്വകാര്യ ലാബുകളിലും ജലപരിശോധന ലഭ്യമാണ്.

പരിശോധനാ നിരക്ക്: നിശ്ചിത ഫീസ് അടച്ച് TDS (Total Dissolved Solids), ഹാർഡ്‌നെസ്സ്, ഇ-കോളി ബാക്ടീരിയ തുടങ്ങിയവ പരിശോധിക്കാം.

വീട്ടിലിരുന്നും പരിശോധിക്കാം

ലാബുകളിൽ പോകാൻ സാധിക്കാത്തവർക്ക് വീട്ടിൽ തന്നെ പ്രാഥമിക പരിശോധനകൾ നടത്താം.

TDS മീറ്റർ: വെള്ളത്തിലെ ലയിച്ചുചേർന്ന ധാതുക്കളുടെയും ഉപ്പിന്റെയും അളവ് കണ്ടെത്താൻ TDS മീറ്റർ സഹായിക്കും. 300-ന് താഴെയാണ് ടിഡിഎസ് എങ്കിൽ വെള്ളം സുരക്ഷിതമാണ്. 300 മുതൽ 600 വരെയാണെങ്കിൽ കുടിക്കാൻ അനുയോജ്യമാണ്. എന്നാൽ 600-ന് മുകളിലാണെങ്കിൽ ആ വെള്ളം അപകടകാരിയാണ്.

See also  ശമ്പളം കൂട്ടിയില്ല; ജോലി ചെയ്യുന്ന സ്ഥാപനം തല്ലിത്തകർത്ത് യുവാക്കൾ

റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ: കോളീഫോം, ഇ-കോളി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താൻ ഇന്ന് വിപണിയിൽ 90-95 ശതമാനം കൃത്യത നൽകുന്ന ടെസ്റ്റ് കിറ്റുകൾ ലഭ്യമാണ്.

ദഹനപ്രക്രിയ മുതൽ വൃക്കകളുടെ പ്രവർത്തനം വരെ നിയന്ത്രിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ വ്യക്തിയുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ഡോ. ഡാനിഷ് സലീം ഓർമ്മിപ്പിക്കുന്നു.

The post കുടിക്കുന്ന വെള്ളം വിഷമാകുന്നുണ്ടോ? തിരിച്ചറിയാൻ വഴികൾ ഇതാ; പരിശോധനകൾ വീട്ടിലും ലാബിലും appeared first on Express Kerala.

Spread the love

New Report

Close