
ഇന്ത്യൻ ആർമിയിൽ കമ്മീഷൻഡ് ഓഫീസറാകാൻ അവസരം. 67-ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ) വിജ്ഞാപനം പുറത്തിറങ്ങി. എൻജിനീയറിങ് ബിരുദമുള്ള പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 2026 ഏപ്രിലിൽ ആരംഭിക്കുന്ന കോഴ്സിലേക്കുള്ള അപേക്ഷകൾ ജനുവരി 6 മുതൽ സ്വീകരിച്ചു തുടങ്ങും. ഫെബ്രുവരി 4 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
അവിവാഹിതരായ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. വിജ്ഞാപനത്തിൽ നിഷ്‌കർഷിച്ചിട്ടുള്ള വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദം നേടിയിരിക്കണം. വനിതാ വിഭാഗത്തിൽ 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പുരുഷ വിഭാഗത്തിലെ ഒഴിവുകൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. 20 മുതൽ 27 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
Also Read: കെ-ടെറ്റ് നിർബന്ധമാക്കിയ വിധി; പുനപരിശോധന ഹർജി നൽകി കേരളം
ഉദ്യോഗാർഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ കട്ട്-ഓഫ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ലിസ്റ്റ് ചെയ്യും. അതിനു ശേഷം സർവീസ് സെലക്ഷൻ ബോർഡ് അഭിമുഖം നടത്തും. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. കൂടുതൽ വിവരങ്ങൾക്ക് https://joinindianarmy.nic.in സന്ദർശിക്കുക.
The post സൈന്യത്തിൽ കമ്മീഷൻഡ് ഓഫീസറാകാൻ എൻജിനീയർമാരെ തേടുന്നു; ജനുവരി 6 മുതൽ അപേക്ഷിക്കാം appeared first on Express Kerala.



