loader image
കുവൈത്തിലെ വാഫ്രയിൽ ഫാമിൽ തീപിടിത്തം: തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിലെ വാഫ്രയിൽ ഫാമിൽ തീപിടിത്തം: തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്ത് : കുവൈത്തിലെ പ്രമുഖ കാർഷിക മേഖലയായ വാഫ്രയിലുണ്ടായ ശക്തമായ തീപിടിത്തത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ഇന്നലെ പുലർച്ചെ ഒരു ഫാമിലെ തൊഴിലാളികൾ താമസിക്കുന്ന ഷാലേയിലാണ് തീപിടിത്തമുണ്ടായത്.

അഗ്‌നിബാധയെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ അൽ-വാഫ്ര ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഷാലേയ്ക്കുള്ളിൽ കുടുങ്ങിപ്പോയ തൊഴിലാളിയെ രക്ഷിക്കാനായില്ല. മൃതദേഹം പൂർണ്ണമായും കത്തിയ നിലയിലായിരുന്നു. മൃതദേഹം ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കൈമാറി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി കുവൈത്ത് അഗ്‌നിശമന സേനയും ഫോറൻസിക് വിദഗ്ധരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച തൊഴിലാളിയുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് വരികയാണ്.

The post കുവൈത്തിലെ വാഫ്രയിൽ ഫാമിൽ തീപിടിത്തം: തൊഴിലാളിക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  രാ​​ഹുൽ മാങ്കൂട്ടത്തിൽ വീണ്ടും റിമാൻഡിൽ

New Report

Close