
നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് വാട്‌സ്ആപ്പ്. അതുകൊണ്ട് തന്നെ വ്യക്തിപരമായ പല വിവരങ്ങളും കൈമാറുന്ന ഈ പ്ലാറ്റ്‌ഫോമിലെ സുരക്ഷ വളരെ പ്രധാനമാണ്. വാട്‌സ്ആപ്പ് അക്കൗണ്ടും സന്ദേശങ്ങളും കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കുന്ന ഏഴ് എളുപ്പവഴികൾ ഇതാ.
1. പ്രൈവസി ചെക്കപ്പ്
നിങ്ങളുടെ പ്രൈവസി സെറ്റിംഗ്‌സുകൾ പരിശോധിച്ച് ഉറപ്പുവരുത്താൻ വാട്‌സ്ആപ്പ് തന്നെ നൽകുന്ന സൗകര്യമാണിത്.
എങ്ങനെ ചെയ്യാം: സെറ്റിംഗ്‌സ് > പ്രൈവസി > പ്രൈവസി ചെക്കപ്പ്.
ഇവിടെ നിങ്ങളുടെ പ്രൊഫൈൽ പിക്ചർ, ലാസ്റ്റ് സീൻ, ഓൺലൈൻ സ്റ്റാറ്റസ് എന്നിവ ആരൊക്കെ കാണണമെന്ന് തീരുമാനിക്കാം. അനാവശ്യ കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാനും ഈ ഫീച്ചർ സഹായിക്കും. ആര്‍ക്കൊക്കെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാനുള്ള അവകാശം നല്‍കണം, ബ്ലോക്ക് ചെയ്‌ത കോണ്‍ടാക്റ്റുകള്‍ മാനേജ് ചെയ്യാനുള്ള സൗകര്യം എന്നിവയും വാട്‌സ്ആപ്പ് സെറ്റിംഗ്‌സിലെ ഇതിൽ ഉള്‍പ്പെടുന്നു.
Also Read: ആദ്യ ബുക്ക്-സ്റ്റൈൽ ഫോണുമായി മോട്ടോറോള; ‘റേസര്‍ ഫോള്‍ഡ്’ വരുന്നു!
2. ഡിസപ്പീയറിംഗ് മെസേജസ്
സന്ദേശങ്ങൾ നിശ്ചിത സമയത്തിന് ശേഷം തനിയെ ഡിലീറ്റ് ആയിപ്പോകുന്ന സംവിധാനമാണിത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടാൽ പോലും പഴയ ചാറ്റുകൾ മറ്റുള്ളവർക്ക് ലഭിക്കാതിരിക്കാൻ ഇത് സഹായിക്കും.
സമയപരിധി: 24 മണിക്കൂർ, 7 ദിവസം, അല്ലെങ്കിൽ 90 ദിവസം വരെ തിരഞ്ഞെടുക്കാം.
സെറ്റിംഗ്‌സ് > പ്രൈവസി > ഡിഫോള്‍ട്ട് മെസേജ് ടൈമര്‍ വഴി ഇത് ആക്ടിവേറ്റ് ചെയ്യാം.
3. ടു-ഫാക്‌ടർ ഓതന്റിക്കേഷൻ
അക്കൗണ്ട് സുരക്ഷയ്ക്ക് ഒരു അധിക കവചം തീർക്കാൻ ഇത് സഹായിക്കുന്നു. പുതിയ ഫോണിൽ നിങ്ങളുടെ വാട്‌സ്ആപ്പ് ലോഗിൻ ചെയ്യുമ്പോൾ നിങ്ങൾ നൽകിയ രഹസ്യ പിൻ കൂടി നൽകിയാലേ അക്കൗണ്ട് തുറക്കാൻ കഴിയൂ.
സെറ്റിംഗ്‌സ് > അക്കൗണ്ട് > ടു-സ്റ്റെപ് വെരിഫിക്കേഷൻ ന്ന ക്രമത്തിൽ ഇത് സജ്ജമാക്കാം. ഇതിനൊപ്പം ഒരു ഇമെയിൽ ഐഡി കൂടി നൽകുന്നത് പിൻ മറന്നുപോയാൽ അക്കൗണ്ട് വീണ്ടെടുക്കാൻ സഹായിക്കും.
Also Read: മൊബൈൽ വാങ്ങാൻ പ്ലാനുണ്ടോ? സ്മാർട്ട്‌ഫോൺ വില കുത്തനെ കൂട്ടി കമ്പനികൾ!
4. ആപ്പ് ലോക്കും ചാറ്റ് ലോക്കും
ഫോൺ മറ്റൊരാളുടെ കയ്യിൽ കിട്ടിയാലും സന്ദേശങ്ങൾ കാണാതിരിക്കാൻ ഈ ലോക്കുകൾ ഉപയോഗിക്കാം.
ആപ്പ് ലോക്ക്: വാട്‌സ്ആപ്പ് മൊത്തമായി ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് ലോക്ക് ചെയ്യാം. സെറ്റിംഗ്‌സ് > പ്രൈവസി > ആപ്പ് ലോക്ക്.
ചാറ്റ് ലോക്ക്: ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ ചാറ്റ് മാത്രം രഹസ്യമായി വെക്കണമെങ്കിൽ ആ ചാറ്റിലെ വ്യൂ കോണ്‍ടാക്റ്റ്. എടുത്തു ചാറ്റ് ലോക്ക് ഓൺ ചെയ്യാം.
5. അഡ്വാൻസ്ഡ് പ്രൈവസി സെറ്റിംഗ്‌സ്
സൈബർ തട്ടിപ്പുകാരിൽ നിന്നും ഐപി അഡ്രസ്സ് ചോരുന്നത് തടയാനും മറ്റും ഈ ഫീച്ചർ ഉപയോഗിക്കാം.
സെറ്റിംഗ്‌സ് > പ്രൈവസി > അഡ്വാന്‍സ്‌ഡ് എന്നതിൽ പോയി ‘Protect IP address in calls’ ഓൺ ചെയ്യുന്നതിലൂടെ നിങ്ങളുടെ ലൊക്കേഷൻ കോളുകൾ വഴി കണ്ടെത്തുന്നത് തടയാം.
Also Read: ഫോൾഡബിൾ ഐഫോണിനൊപ്പം ഐഫോൺ എയർ 2-വും; ആപ്പിളിന്റെ വമ്പൻ ലോഞ്ച് ഈ വർഷം
6. അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി
വ്യക്തിഗത ചാറ്റുകൾക്കും ഗ്രൂപ്പ് ചാറ്റുകൾക്കും അധിക സുരക്ഷ നൽകാൻ ഇത് സഹായിക്കും. ചാറ്റുകൾ എഐ പരിശീലനത്തിന് ഉപയോഗിക്കുന്നത് തടയാനും മീഡിയ ഫയലുകൾ തനിയെ ഡൗൺലോഡ് ആകുന്നത് ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
7. വൺ-ടൈം വ്യൂവിംഗ്
ഫോട്ടോകളോ വോയിസ് നോട്ടുകളോ ഒരാൾക്ക് ഒരു തവണ മാത്രം കാണാനോ കേൾക്കാനോ സാധിക്കുന്ന രീതിയിൽ അയക്കാം. മീഡിയ സെലക്ട് ചെയ്ത ശേഷം ക്യാപ്‌ഷൻ ഫീൽഡിലുള്ള ‘1’ എന്ന ഐക്കണിൽ അമർത്തുക. വോയിസ് നോട്ടുകൾക്കും ഈ രീതിയിൽ സ്വകാര്യത ഉറപ്പാക്കാം.
നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുടെ കയ്യിൽ എത്താതിരിക്കാൻ വാട്‌സ്ആപ്പ് നൽകുന്ന ഈ ഔദ്യോഗിക ഫീച്ചറുകൾ പരമാവധി പ്രയോജനപ്പെടുത്തുക.
The post വാട്‌സ്ആപ്പ് കൂടുതൽ സുരക്ഷിതമാക്കാം; അറിഞ്ഞിരിക്കേണ്ട 7 പ്രൈവസി ഫീച്ചറുകൾ appeared first on Express Kerala.



