
കേരളത്തിലെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം (KEAM) 2026-ന് അപേക്ഷിക്കാനുള്ള തീയതികൾ പ്രഖ്യാപിച്ചു. ഇത്തവണ അപേക്ഷാ ഫീസിൽ വരുത്തിയ മാറ്റങ്ങളാണ് ഏറ്റവും ശ്രദ്ധേയം. ജനുവരി 31 വൈകിട്ട് 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. രേഖകൾ അപ്‌ലോഡ് ചെയ്യാൻ ഫെബ്രുവരി 7 വരെ സമയമുണ്ട്. ഓരോ പ്രോഗ്രാമിനും വെവ്വേറെ ഫീസ് അടയ്ക്കണം എന്നതാണ് ഈ വർഷത്തെ പ്രത്യേകത. എൻജിനീയറിങ്, ബിഫാം എന്നിവയ്ക്ക് ജനറൽ വിഭാഗത്തിന് 925 രൂപയും 400 രൂപയുമാണ് ഫീസ്. എല്ലാ പരീക്ഷകൾക്കും അപേക്ഷിക്കുന്നവർക്ക് ഏകദേശം 2450 രൂപയോളം ഫീസായി നൽകേണ്ടി വരും. എസ്ടി വിഭാഗത്തിന് അപേക്ഷാ ഫീസില്ല.
Also Read: കമ്പ്യൂട്ടർ പഠനത്തിലൂടെ മികച്ച ജോലി നേടാം; ഐ.എച്ച്.ആർ.ഡിയിൽ അപേക്ഷ ക്ഷണിച്ചു
ഏപ്രിൽ 13 മുതൽ 25 വരെയാണ് പ്രവേശന പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ ബോർഡുകൾക്ക് കീഴിൽ പ്ലസ്ടു വിജയിച്ചവരുടെ മാർക്ക് സമീകരിക്കുന്നതിന് പുതിയ ഫോർമുലയാണ് ഇത്തവണ സ്വീകരിക്കുന്നത്. അപേക്ഷകർ സമർപ്പിക്കുന്ന നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ് സംസ്ഥാന വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ലഭിച്ചതായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. മേയ് 10-നകം പരീക്ഷാഫലവും ജൂൺ 20-ഓടെ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും.
The post കീം 2026 അപേക്ഷാ നടപടികൾ ആരംഭിച്ചു; ഇത്തവണ ഫീസ് ഘടനയിൽ മാറ്റം, ജനുവരി 31 വരെ അപേക്ഷിക്കാം appeared first on Express Kerala.



