loader image
കീം അപേക്ഷാ ഫീസ് വർധിപ്പിച്ചു; കോഴ്സുകൾക്ക് ഇനി പ്രത്യേക ഫീസ് അടയ്ക്കണം

കീം അപേക്ഷാ ഫീസ് വർധിപ്പിച്ചു; കോഴ്സുകൾക്ക് ഇനി പ്രത്യേക ഫീസ് അടയ്ക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമി (KEAM) ന്റെ അപേക്ഷാ ഫീസിൽ വർധന വരുത്തി. ജനറൽ, എസ്.സി (SC) വിഭാഗങ്ങൾക്കുള്ള ഫീസാണ് വർധിപ്പിച്ചത്. കൂടാതെ, വിവിധ കോഴ്സുകൾക്ക് ഒന്നിച്ച് ഫീസടച്ച് അപേക്ഷിച്ചിരുന്ന മുൻപത്തെ രീതിയും അധികൃതർ നിർത്തലാക്കി.

പുതുക്കിയ ഫീസ് നിരക്ക്:

  • എൻജിനീയറിങ്/ഫാർമസി (ജനറൽ വിഭാഗം): കഴിഞ്ഞ വർഷത്തെ 875 രൂപയിൽ നിന്ന് 925 രൂപയായി ഉയർത്തി.
  • എൻജിനീയറിങ്/ഫാർമസി (എസ്.സി വിഭാഗം): 375 രൂപയിൽ നിന്ന് 400 രൂപയായും വർധിപ്പിച്ചു.
  • വ്യത്യസ്ത കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഓരോന്നിനും പ്രത്യേകം ഫീസ് അടയ്‌ക്കേണ്ടി വരും.

Also Read: പത്താം ക്ലാസ്സുകാർക്ക് ഇനി ‘റോബോട്ടിക്സ്’ കാലം; എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായി കൈറ്റിന്റെ വമ്പൻ പരിശീലനം!

കഴിഞ്ഞവർഷം എൻജിനീയറിങ്ങിനും ഫാർമസിക്കും ജനറൽ വിഭാഗത്തിന് ഒന്നിച്ച് 1125 രൂപ അടച്ച് അപേക്ഷിക്കാമായിരുന്നു. ഇത്തവണ ഇത് വെവ്വേറെ 925 രൂപ അടച്ച് അപേക്ഷിക്കണം. എസ്.സി വിഭാഗത്തിന് രണ്ട് കോഴ്സുകൾക്കും ഒന്നിച്ച് 500 രൂപ അടച്ച് അപേക്ഷിക്കാമായിരുന്നത് ഇത്തവണ 400 രൂപ വീതം വെവ്വേറെ അടക്കണം. മെഡിക്കൽ, അനുബന്ധ കോഴ്സുകൾക്കും ആർക്കിടെക്ചറിനും കഴിഞ്ഞവർഷം ജനറൽ വിഭാഗത്തിന് 625 രൂപ ഫീസുണ്ടായിരുന്നത് ഇത്തവണ 650 രൂപയാക്കി. എസ്.സി വിഭാഗത്തിന് ഇത് 250 രൂപയുള്ളത് 260 ആക്കി.

See also  പറവൂരിൽ സതീശനെ പൂട്ടാൻ സി.പി.എം; എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം ഇടതിനൊപ്പം?

The post കീം അപേക്ഷാ ഫീസ് വർധിപ്പിച്ചു; കോഴ്സുകൾക്ക് ഇനി പ്രത്യേക ഫീസ് അടയ്ക്കണം appeared first on Express Kerala.

Spread the love

New Report

Close