കേരളത്തിൽ സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വിലക്കയറ്റം ഇന്നും വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്. ഇന്ന് മാത്രം പവന് 480 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 22 കാരറ്റ് സ്വർണ്ണം പവന് 1,02,280 രൂപ എന്ന നിലയിലെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 920 രൂപയുടെ വർധനവാണ് വിപണിയിൽ സംഭവിച്ചിരിക്കുന്നത്. സ്വർണ്ണം 18 കാരറ്റ് പവന് 84,920 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്.
വെനസ്വേലയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളാണ് ആഗോള വിപണിയിൽ സ്വർണ്ണവില കുതിച്ചുയരാൻ പ്രധാന കാരണമായത്. വിപണിയിലെ ഈ അസ്ഥിരത വരും ദിവസങ്ങളിലും തുടരാനാണ് സാധ്യതയെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിലയിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെങ്കിലും, പവൻ വില ഒരു ലക്ഷം രൂപയിൽ താഴേക്ക് ഉടനെങ്ങും കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.
Also Read: ടാറ്റയും റിലയൻസും കളി തുടങ്ങി! ഈ ഓഹരികൾ നിങ്ങളുടെ കയ്യിലുണ്ടോ? വിപണിയിലെ വമ്പൻ മാറ്റങ്ങൾ അറിയാം
സ്വർണ്ണവില കുത്തനെ ഉയർന്നതോടെ ജ്വല്ലറികളിൽ എത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ കുറവ് ദൃശ്യമായിട്ടുണ്ട്. സ്വർണ്ണത്തിനൊപ്പം വെള്ളി വിലയിലും ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപയായാണ് ഉയർന്നത്.
The post സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ സൂക്ഷിക്കുക! റെക്കോർഡ് കുതിപ്പ് തുടരുന്നു appeared first on Express Kerala.



