loader image
പാലക്കാട് പീഡനക്കേസ്; അധ്യാപകന് സസ്പെൻഷൻ! സ്കൂൾ അധികൃതർ കുരുക്കിൽ

പാലക്കാട് പീഡനക്കേസ്; അധ്യാപകന് സസ്പെൻഷൻ! സ്കൂൾ അധികൃതർ കുരുക്കിൽ

പാലക്കാട് വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനെ സസ്പെൻഡ് ചെയ്തു. മലമ്പുഴയിലെ സ്കൂളിലെ അധ്യാപകൻ എൽ. അനിലിനെതിരെയാണ് പാലക്കാട് എഇഒ നേരിട്ട് നടപടിയെടുത്തത്. സ്കൂൾ മാനേജ്‌മെന്റ് കുറ്റാരോപിതനായ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ ശക്തമായ ഇടപെടൽ.

സ്കൂൾ അധികൃതർക്കെതിരെ നടപടി

പീഡനവിവരം പുറത്തറിഞ്ഞിട്ടും അധ്യാപകനെ സസ്പെൻഡ് ചെയ്യാതെ, രാജി എഴുതിവാങ്ങി പ്രശ്നം ഒതുക്കിത്തീർക്കാൻ ശ്രമിച്ച സ്കൂൾ മാനേജർക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. മാനേജരെ അയോഗ്യനാക്കാൻ എഇഒ ഉപ വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. കൂടാതെ, സംഭവം മറച്ചുവെച്ചതിനും അധികൃതരെ അറിയിക്കാൻ വൈകിയതിനും സ്കൂൾ പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും എഇഒ കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ഇവർക്കെതിരെയും നടപടിയുണ്ടാകും.

The post പാലക്കാട് പീഡനക്കേസ്; അധ്യാപകന് സസ്പെൻഷൻ! സ്കൂൾ അധികൃതർ കുരുക്കിൽ appeared first on Express Kerala.

Spread the love
See also  വിമർശകർക്ക് നിരാശ, ശബരിമലയിൽ ചരിത്ര വിജയം; സർക്കാരിന്റെ ആസൂത്രണം ഫലം കണ്ടുവെന്ന് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്

New Report

Close