loader image
അതിവേഗം… അത്ഭുതം… ശിവന്യ ഇനി ഗിന്നസ് ലോകത്ത്!

അതിവേഗം… അത്ഭുതം… ശിവന്യ ഇനി ഗിന്നസ് ലോകത്ത്!

സൂർ (ഒമാൻ): ഇരട്ട വേഗതയിൽ കുതിച്ചും തലയിൽ ഹൂള ഹൂപ്പ് കറക്കിയും വിസ്മയം തീർത്ത ഏഴാം ക്ലാസുകാരി ശിവന്യ പ്രശാന്തിന് ഇനി ഗിന്നസ് റെക്കോർഡിന്റെ പൊൻതിളക്കം. ഇൻലൈൻ റോളർ സ്‌കേറ്റ്‌സ് ധരിച്ച്, കെട്ടിവച്ച മുടിയിൽ ഹൂള ഹൂപ്പും കറക്കി ആറു കിലോമീറ്റർ ദൂരം വെറും 28 മിനിറ്റ് 2 സെക്കൻഡ് കൊണ്ട് പൂർത്തിയാക്കിയാണ് ഈ കൊച്ചു മിടുക്കി ലോക റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.

മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി.വി. ശ്രീനിവാസ് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ശിവന്യയ്ക്ക് കൈമാറി. ഒമാനിലെ ദക്ഷിണ ശർഖിയ ഗവർണറേറ്റിലെ സൂറിൽ വെച്ചാണ് ഗിന്നസ് അധികൃതരുടെ കർശന നിബന്ധനകൾ പാലിച്ചുകൊണ്ട് റെക്കോർഡ് പ്രകടനം നടന്നത്.

Also Read: ആറാം വർഷവും പരീക്ഷണവേദിയായി സഖിർ; 2026 ഫോർമുല വണ്ണിനായി രാജ്യം തയ്യാറെടുക്കുന്നു

പഠനത്തിലും മികവ്

സൂർ ഇന്ത്യൻ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ശിവന്യ നേരത്തെ തന്നെ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും സ്വന്തമാക്കിയിരുന്നു. സ്‌പോർട്‌സിനൊപ്പം തന്നെ പഠനത്തിലും കലാമത്സരങ്ങളിലും ശിവന്യ മുൻപന്തിയിലാണ്.

See also  ആപ്പിൾ ആരാധകർക്ക് സന്തോഷവാർത്ത; ഐഫോൺ 18 പ്രോയിൽ തടസ്സങ്ങളില്ലാത്ത ഫുൾ സ്ക്രീൻ ഡിസ്‌പ്ലേ എത്തിയേക്കും

കണ്ണൂരിന്റെ അഭിമാനം

ഒമാനിലെ ഭവാൻ എൻജിനീയറിങ് കമ്പനിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി പ്രശാന്തിന്റെയും സുസ്മിതയുടെയും മകളാണ് ശിവന്യ. സഹോദരൻ ശിവാങ്ക് പ്രശാന്ത് കൊൽക്കത്ത എൻ.ഐ.ടിയിൽ മൂന്നാം വർഷ വിദ്യാർഥിയാണ്. മകളുടെ അപൂർവ്വ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും കഠിനമായ പരിശീലനത്തിന്റെ ഫലമാണ് ഈ അംഗീകാരമെന്നും മാതാപിതാക്കൾ പറഞ്ഞു.

The post അതിവേഗം… അത്ഭുതം… ശിവന്യ ഇനി ഗിന്നസ് ലോകത്ത്! appeared first on Express Kerala.

Spread the love

New Report

Close