
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷകളിൽ ഇന്ന് വിവിധ കോടതികൾ വിധി പറയും. എ. പത്മകുമാർ, സ്വർണ്ണവ്യാപാരി നാഗ ഗോവർദ്ധൻ എന്നിവരുടെ ഹർജികൾ ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീൻ ആണ് പരിഗണിക്കുന്നത്.
തങ്ങൾക്ക് കൊള്ളയിൽ പങ്കില്ലെന്ന് പ്രതികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, പത്മകുമാറിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അദ്ദേഹത്തിൻ്റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നുമാണ് പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയെ അറിയിച്ചിരിക്കുന്നത്. തെളിവ് നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും പ്രതികൾ ഗൂഢാലോചന നടത്തിയതായും അന്വേഷണസംഘം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
Also Read: മാങ്കുളത്ത് കാപ്പി വിളവെടുപ്പിനിടെ കാട്ടാന ആക്രമണം; കർഷകന് ഗുരുതര പരിക്ക്
അതേസമയം, കേസിലെ മറ്റൊരു പ്രധാന പ്രതിയായ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയും ഇന്ന് പരിഗണിക്കും. ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയ സമയത്തും തിരികെ എത്തിച്ചപ്പോഴും ശ്രീകുമാറായിരുന്നു ചുമതലയിലുണ്ടായിരുന്നത് എന്നതിനാൽ ഇദ്ദേഹത്തിന് കൊള്ളയിൽ കൃത്യമായ പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് ശ്രീകുമാർ അറസ്റ്റിലായത്. എന്നാൽ ഉദ്യോഗസ്ഥനെന്ന നിലയിൽ മേലധികാരികളുടെ നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്നാണ് ശ്രീകുമാർ കോടതിയിൽ വാദിക്കുന്നത്.
The post ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും appeared first on Express Kerala.



