loader image
അമിത് ഷാ കേരളത്തിലേക്ക്; തലസ്ഥാന നഗരിയിൽ സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കി

അമിത് ഷാ കേരളത്തിലേക്ക്; തലസ്ഥാന നഗരിയിൽ സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് ജനുവരി 10, 11 (ശനി, ഞായർ) ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാത്രി 7 മണി മുതൽ 11:30 വരെയും ഞായറാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയുമാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുള്ളത്. വിമാനത്താവള റോഡ്, ശംഖുമുഖം, ചാക്ക, വെള്ളയമ്പലം, തമ്പാനൂർ ഉൾപ്പെടെ നഗരത്തിലെ പ്രധാന പാതകളിലെല്ലാം പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.

വിമെൻസ് കോളേജ്, പനവിള, ബേക്കറി ഫ്ലൈ ഓവർ, പാറ്റൂർ, ജനറൽ ആശുപത്രി, കലാഭവൻ മണി റോഡ് തുടങ്ങിയ ഇടങ്ങളിൽ ശനിയാഴ്ച രാത്രി മുതൽ തന്നെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഞായറാഴ്ച നിയന്ത്രണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. തൈക്കാട്, പവർഹൗസ് റോഡ്, അരിസ്റ്റോ ജംഗ്ഷൻ, വെള്ളയമ്പലം, ഗോൾഫ് ലിങ്ക്സ്, ഉദയപാലസ് റോഡ് എന്നിവിടങ്ങളിലും പാർക്കിംഗ് പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Also Read: പാർട്ടി തീരുമാനിക്കട്ടെ, എതിർപ്പില്ല; മുകേഷ് വീണ്ടും നിയമസഭയിലേക്ക്? യുവനേതാക്കളെ അണിനിരത്തി സി‌പി‌ഐ‌എമ്മിന്റെ പടയൊരുക്കം!

See also  വെറും 400 സെക്കൻഡിൽ എല്ലാം ചാമ്പലാക്കും, റഡാറുകൾക്ക് അദൃശ്യം, മിസൈലുകൾക്ക് പിടികൊടുക്കില്ല; അറിയാം ഇറാന്റെ ‘പ്രേത മിസൈലിനെ’…

നിയന്ത്രണമുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ പോലീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുകയും ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. പൊതുജനങ്ങൾക്ക് ഗതാഗത നിയന്ത്രണം സംബന്ധിച്ച സംശയങ്ങൾ തീർക്കുന്നതിനായി 0471-2558731, 9497730055 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post അമിത് ഷാ കേരളത്തിലേക്ക്; തലസ്ഥാന നഗരിയിൽ സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കി appeared first on Express Kerala.

Spread the love

New Report

Close