
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ജയിൽ ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) തന്ത്രിയെ അറസ്റ്റ് ചെയ്തത്. ദേവസ്വം മാനുവൽ പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തന്ത്രി. തന്ത്രിക്ക് ലഭിക്കുന്ന പടിത്തരം എന്നത് ദക്ഷിണയല്ല, മറിച്ച് ശമ്പളം തന്നെയാണെന്ന് നിയമോപദേശത്തിന് ശേഷം അന്വേഷണ സംഘം സ്ഥിരീകരിച്ചു.
The post ദേഹാസ്വാസ്ഥ്യം; ശബരിമല തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി appeared first on Express Kerala.



