loader image
സ്കൂളുകളിൽ ഇനി ‘എസ്.എസ്.എ 3.0’; അടുത്ത വർഷം നടപ്പിലാക്കും

സ്കൂളുകളിൽ ഇനി ‘എസ്.എസ്.എ 3.0’; അടുത്ത വർഷം നടപ്പിലാക്കും

ഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതി പരിഷ്കരിക്കുന്നു. ‘സമഗ്ര ശിക്ഷാ അഭിയാൻ 3.0’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പതിപ്പ് അടുത്ത അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും. 2018-ൽ ആരംഭിച്ച പദ്ധതിക്ക് ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കാതലായ മാറ്റങ്ങൾ വരുത്തുന്നത്.

വിദ്യാർത്ഥികളുടെ യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവയ്ക്കായി നിലവിൽ അനുവദിക്കുന്ന ഫണ്ടിൽ കാലാനുസൃതമായ മാറ്റം വരുത്തും. ഏറെക്കാലമായി ഈ തുക പരിഷ്കരിച്ചിരുന്നില്ല. പദ്ധതി എങ്ങനെയൊക്കെ പരിഷ്കരിക്കണമെന്ന കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ പൂർത്തിയായി. നിലവിലുള്ള 60:40 എന്ന അനുപാതത്തിലാണ് കേന്ദ്രവും സംസ്ഥാനവും ധനവിനിയോഗം പങ്കിടുന്നത്. എന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് 90:10 എന്ന രീതിയിലാണ്.

The post സ്കൂളുകളിൽ ഇനി ‘എസ്.എസ്.എ 3.0’; അടുത്ത വർഷം നടപ്പിലാക്കും appeared first on Express Kerala.

See also  വിമർശനങ്ങൾക്കിടയിലും കുതിപ്പ്; പ്രഭാസിനെയും യഷിനെയും പിന്തള്ളി ഗീതു മോഹൻദാസ്! ഐഎംഡിബി പട്ടികയിൽ ഒന്നാമത്
Spread the love

New Report

Close