loader image
മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്: പരാതിക്കാരി വിദേശത്ത്, മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ

മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്: പരാതിക്കാരി വിദേശത്ത്, മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ബലാത്സം​ഗ പരാതിയിലെ പരാതിക്കാരി തിരുവല്ല സ്വ​ദേശിയെന്ന് വിവരം. വി​ദേശത്താണ് ഇപ്പോൾ യുവതിയുള്ളത്. വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാളെ യുവതി നാട്ടിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിൻ്റെ വിശദമായ മൊഴി എടുക്കും.

എസ്ഐടി മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് ഷൊർണൂർ ഡിവൈഎസ്പി ഇന്നലെ അർദ്ധരാത്രി പാലക്കാട്ടെ ഹോട്ടലിൽ എത്തി രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. നീക്കം അതീവരഹസ്യമാക്കി വെക്കാൻ കർശന നിർദേശം ഉണ്ടായിരുന്നു. രാഹുലിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ജി പൂങ്കുഴലി എ ആർ ക്യാംപിലേക്ക് എത്തിയിട്ടുണ്ട്.

The post മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്: പരാതിക്കാരി വിദേശത്ത്, മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ appeared first on Express Kerala.

Spread the love
See also  സിംഹാസനം തിരിച്ചുപിടിച്ച് ‘കിങ് കോഹ്‌ലി’; ഏകദിന റാങ്കിങ്ങിൽ വീണ്ടും ഒന്നാമൻ!

New Report

Close