"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

അഭിനയം നിര്‍ത്തി ക്യാമറയ്ക്ക് പിന്നിലേക്ക് മാറാന്‍ ശ്രമിച്ചു…പിന്തിരിപ്പിച്ചത് രാജ് നിദിമോരു… തിരിച്ചുവരവില്‍ ആശങ്കയുണ്ടായിരുന്നു: സാമന്ത

September 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

അഭിനയരംഗത്തോട് വിടപറഞ്ഞ് ക്യാമറയ്ക്ക് പിന്നില്‍ നിര്‍മാണത്തിലും മറ്റ് മേഖലകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങിയ ഘട്ടത്തില്‍ തനിക്ക് വഴികാട്ടിയായത് പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ രാജ് നിദിമോരുവെന്ന് നടി സാമന്ത റൂത്ത് പ്രഭു.

ഒരു ഘട്ടത്തില്‍ അഭിനയം പൂര്‍ണമായി അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ രാജ് നല്‍കിയ പിന്തുണയും പ്രോത്സാഹനവുമാണ് തന്നെ തിരികെ ക്യാമറയ്ക്ക് മുന്നിലെത്തിച്ചതെന്നും താരം വെളിപ്പെടുത്തി.

samantha_ruth_prabhu_2016

തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് സാമന്ത അടുത്തിടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ പ്രേക്ഷകര്‍ തന്നെ സ്വീകരിക്കുമോ എന്ന ഭയവും ആത്മവിശ്വാസക്കുറവും ഉണ്ടായിരുന്നുവെന്ന് സാമന്ത പങ്കുവെച്ചു- ‘ഇനിയൊരു തിരിച്ചു വരവ് വേണ്ടെന്നും അഭിനയം എന്നെന്നേക്കുമായി നിര്‍ത്താമെന്നുമാണ് ഞാന്‍ രാജിനോട് പറഞ്ഞത്. എന്നാല്‍ ആ തീരുമാനത്തെ എതിര്‍ക്കുകയും വീണ്ടും അഭിനയിക്കാന്‍ എന്നെ നിര്‍ബന്ധിക്കുകയും ചെയ്തത് അദ്ദേഹമാണ്…’ 

actor samantha.jpg

ഒരു അഭിനേത്രിയെന്ന നിലയില്‍ തന്നെ നിരന്തരം വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ നല്‍കിയതാണ് സിനിമയില്‍ തുടരാന്‍ തനിക്ക് പ്രചോദനമായതെന്നും, അര്‍ഥവത്തായ പ്രൊജക്റ്റുകളുടെ ഭാഗമാകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സാമന്ത കൂട്ടിച്ചേര്‍ത്തു.

Get more updates from Pudukad News on Google