"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്. നിയമോപദേശം തേടിയ ശേഷം മാത്രമായിരിക്കും നടപടി

September 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇഡി ശുപാർശയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്.


 സർക്കാർ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്. നിയമോപദേശം തേടിയ ശേഷം മാത്രമായിരിക്കും നടപടി.


 വിഷയത്തിൽ സിപിഎം നേതാക്കളുടെ വിശദീകരണം തൃപ്തികരമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.


പിണറായിക്കെതിരായ ഇഡി ശുപാർശയിൽ എടുത്തുചാടി തീരുമാനമില്ലെന്നായിരുന്നു സണ്ണി ജോസഫിൻ്റെ പ്രതികരണം. നിയമവശങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.


കെപിസിസി യോ​ഗത്തിൽ പിഎം ശ്രീ മുഖ്യമന്ത്രി വിശദീകരിച്ചു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള തീരുമാനമാണ്. ഉപസമിതി വീണ്ടും യോഗം ചേരും. ഇതിൽ‌ അന്തിമ തീരുമാനമായിട്ടില്ല. ബോർഡ് കോർപ്പറേഷൻ ഉടൻ തീരുമാനിക്കുമെന്നും ചിറയിൻകീഴ് കയ്യാങ്കളിയിൽ റിപ്പോർട്ട് കിട്ടിയെന്നും ആലോചിച്ച് പഠിച്ചശേഷം മാത്രം നടപടിയുണ്ടാവുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

Get more updates from Pudukad News on Google