"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ബെൻസി ഇന്റർനേഷണൽ സ്‌കൂൾ അധ്യാപകദിനം ആചരിച്ചു; ബി കെ ബീക്കുട്ടി ടീച്ചർക്ക് ആദരം

September 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

പൊന്നാനി: അധ്യാപക ദിനത്തോടനുബന്ധിച്ച്  തൃക്കാവിൽ  പ്രവർത്തിക്കുന്ന  മോണ്ടിസ്സോറി സിലബസ്സിലുള്ള ബെൻസി ഇന്റർനേഷണൽ  സ്‌കൂളിൽ വിവിധ പരിപാടികൾ  അരങ്ങേറി.  

നീണ്ട മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ  സേവനത്തിലൂടെ നാടിന് മാതൃകയായ അധ്യാപിക ബി.കെ. ബീക്കുട്ടി ടീച്ചറെ  പരിപാടിയിൽ  വെച്ച്  ആദരിച്ചു.  തലമുറകൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചവും അറിവും പകർന്ന പ്രദേശത്തിന്റെ  ഗുരുവര്യയാണ്  ബീക്കുട്ടി ടീച്ചർ.


ടി ഐ യു പി,  എം ഐ യു പി എന്നീ  സ്‌കൂളുകളിലായി മൂന്ന്  പതിറ്റാണ്ടുകളിലേറെ  കാലം  വിദ്യ പകർന്ന ബീക്കുട്ടി ടീച്ചറെ  ബെൻസി ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ  പി കെ  രഹന  പൊന്നാടയണിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു.  


മഹത്തരമായ  ദീർഘകാലത്തെ  അദ്ധ്യാപകവൃത്തിയിലൂടെ  പ്രദേശത്തിന്റെയും രക്ഷിതാക്കളുടെയും ഹൃദയം കവർന്ന  മഹതിയാണ്    ബി.കെ. ബീക്കുട്ടി ടീച്ചർ എന്ന്  രഹ്‌ന  പറഞ്ഞു.   എച് ഒ ഡി  സാജിദ ടീച്ചർ അധ്യക്ഷത വഹിച്ചു.

ഇതോടൊപ്പം അദ്ധ്യയന രംഗത്ത് പ്രശംസനീമായ  സേവനം കാഴ്ചവെക്കുന്ന അധ്യാപകർക്കുള്ള  ഉപഹാര സമർപ്പണവും ബെൻസി ഇന്റെര്നെഷണൽ സ്‌കൂളിലെ   അധ്യാപക ദിന പരിപാടിയിൽ  അരങ്ങേറി.   പ്രിൻസിപ്പാൾ രഹ്‌ന ടീച്ചർ എക്സലന്റ്  ലീഡർഷിപ്പ് അവാർഡ് ഏറ്റുവാങ്ങി.  

സൽക്കിയ ടീച്ചർ ആശംസാ പ്രസംഗം നിർവഹിച്ചു. 

വിദ്യാഭ്യാസ രംഗത്ത് സമർപ്പിത സേവനം കാഴ്ചവെച്ച വ്യക്തികളെ ആദരിക്കുന്നത് പുതിയ തലമുറയ്ക്ക് പ്രചോദനമാകുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.  സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും മറ്റ് ഭരണസമിതി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.  ദിവ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

Get more updates from Pudukad News on Google