"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

പ്രശസ്തി തലയ്ക്കുപിടിച്ച് അഹങ്കരിച്ച നാളുകൾ. ജയിൽവാസം എല്ലാം മാറ്റി ചിന്തിപ്പിച്ചു. അപ്പോഴാണ് ആദ്യമായി സ്വന്തം പാത്രം കഴുകുന്നതും വസ്ത്രം അലക്കുന്നതും. ബിഗ് ബോസിൽ ലഹരിക്കേസും തടവുജീവിതവും തുറന്നുപറഞ്ഞ് വിക്കി തഗ്

September 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: സോഷ്യൽ മീഡിയയിലെ വലിയ ആരാധകവൃന്ദത്തിന്റെ പിന്തുണയോടെ ബിഗ് ബോസ് മലയാളം പുതിയ സീസണിലെത്തിയ പ്രമുഖ ഇൻഫ്ലുവൻസർ വിക്കി തഗ് തന്റെ പഴയകാല ജീവിതവും ജയിൽവാസവും തുറന്നുപറയുന്നു. 

ബിഗ് ബോസ് വീട്ടിലെ സഹമത്സരാർത്ഥികളോട് സംസാരിക്കവെയാണ് താൻ ലഹരിക്കേസിൽ അറസ്റ്റിലായതും അഴികൾക്കുള്ളിൽ കഴിഞ്ഞതും തന്നെ എങ്ങനെ മാറ്റിമറിച്ചുവെന്ന് താരം വെളിപ്പെടുത്തിയത്.

“അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബമാണ് എന്റേത്, ഒന്നിനും ഒരു കുറവുമുണ്ടായിരുന്നില്ല. അതിനിടയിലാണ് സോഷ്യൽ മീഡിയ വീഡിയോകളിലൂടെ വലിയ പ്രശസ്തി കിട്ടുന്നത്. ആ സമയത്ത് ഭയങ്കര അഹങ്കാരമായിരുന്നു. 

പ്രശസ്തി കൂടിയപ്പോൾ പെരുമാറ്റവും ജീവിതവുമൊക്കെ വല്ലാത്തൊരു രീതിയിലേക്ക് വഴിമാറി. ഒടുവിൽ കേസിൽ കുടുങ്ങി ജയിലിലായപ്പോഴാണ് ജീവിതത്തിൽ ആദ്യമായി സ്വന്തം പാത്രം കഴുകാനും തുണി അലക്കാനും തുടങ്ങിയത്,” എന്ന് വിക്കി പറഞ്ഞു.

ജയിലിലെ അനുഭവങ്ങൾ തന്നെ ജീവിതത്തെക്കുറിച്ച് മറ്റൊരു കാഴ്ചപ്പാടിലേക്ക് നയിച്ചെന്നും താരം പങ്കുവെച്ചു. “ശനിയാഴ്ച മട്ടനും ചൊവ്വാഴ്ച മീനുമൊക്കെ ജയിലിൽ കിട്ടും, കള്ളന്മാർക്കും കൊള്ളക്കാർക്കുമെല്ലാം അവിടെ നല്ല ഭക്ഷണമുണ്ട്. 

എന്നാൽ ഒരു കുറ്റവും ചെയ്യാത്ത പാവങ്ങളും ജയിലിൽ കിടക്കുന്നുണ്ട്. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നിട്ടും എപ്പോൾ പുറത്തിറങ്ങാൻ കഴിയുമെന്നറിയാതെ നിസ്സഹായനായി കഴിഞ്ഞ ഒരു തടവുകാരന്റെ ജീവിതം നേരിട്ടറിഞ്ഞതാണ് എന്നെ ശരിക്കും മാറ്റി ചിന്തിപ്പിച്ചത്,” എന്നും വിക്കി കൂട്ടിച്ചേർത്തു.

ആലപ്പുഴ ചുനക്കര മംഗലം സ്വദേശിയായ വിഘ്‌നേഷ് വേണുവാണ് സോഷ്യൽ മീഡിയയിൽ ‘വിക്കി തഗ്’ എന്ന പേരിൽ അറിയപ്പെടുന്നത്. യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലെ ലൈഫ് സ്റ്റൈൽ പ്രൊമോഷനുകളിലൂടെയും പത്ത് ലക്ഷത്തിലധികം (ഒരു മില്യൺ) ഫോളോവേഴ്സിനെ നേടിയ ഇദ്ദേഹം, 

2026-ൽ പുറത്തിറങ്ങിയ ‘ബൂം ബാങ്’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. ബിഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റുകളിൽ തുടക്കം മുതൽ ഇടംപിടിച്ച വിക്കി തഗ്ഗിന്റെ ഈ തുറന്നുപറച്ചിൽ ഇതിനകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

Get more updates from Pudukad News on Google