കിഷോർ കുമാറിൻ്റെ പാട്ട് പാടി മലേഷ്യൻ പ്രധാനമന്ത്രി: ഡൽഹിയിൽ ബോളിവുഡ് തരംഗമായി അൻവർ ഇബ്രാഹിം | Malaysian PM
Current: മലയാളം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം തന്റെ ബോളിവുഡ് ഇഷ്ടത്തിലൂടെ ശ്രദ്ധേയനാകുന്നു. 1965-ൽ പുറത്തിറങ്ങിയ ‘തീൻ ദേവിയാം’ എന്ന സിനിമയിലെ കിഷോർ കുമാർ ആലപിച്ച വിഖ്യാത ഗാനമായ ‘ഖ്വാബ് ഹോ തും യാ കോയി ഹഖീഖത്’ എന്ന പാട്ടുപാടി അൻവർ ഇബ്രാഹിം സദസ്സിനെ കയ്യിലെടുത്തു.(Malaysian PM Anwar Ibrahim Sings Kishore Kumar Song BRICS Summit 2026 Delhi Visit)
ഡൽഹിയിലെ ഹോട്ടലിൽ വെച്ച് അദ്ദേഹം ഈ ഗാനം ആലപിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. എസ്.ഡി. ബർമൻ സംഗീതം പകർന്ന് മജ്‌റൂഹ് സുൽത്താൻപുരി എഴുതിയ വരികളോടുള്ള തന്റെ പ്രിയം നയതന്ത്ര കൂടിക്കാഴ്ചകൾക്കിടയിലും അദ്ദേഹം മറച്ചുവെച്ചില്ല. മുൻപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചകളിൽ അൻവർ ഇബ്രാഹിം തനിക്കുള്ള ഹിന്ദി സിനിമായോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. മോദിയുടെ മലേഷ്യൻ സന്ദർശന വേളയിൽ ‘കഭി ഖുഷി കഭി ഗം’ എന്ന ചിത്രത്തിലെ ‘ബോലെ ചൂഡിയാൻ’ എന്ന ഗാനം പശ്ചാത്തലമാക്കിയ വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു.
സന്ദർശനത്തിനിടെ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ‘കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ തലത്തിലേക്ക് ഉയർത്തുകയും ഡിജിറ്റൽ സാങ്കേതികവിദ്യ, ടൂറിസം മേഖലകളിൽ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. നയതന്ത്ര ബന്ധം വീണ്ടും ശക്തമാക്കുന്നതിന്റെ സൂചനയായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
Story Summary
Malaysian Prime Minister Anwar Ibrahim highlighted his admiration for Bollywood by singing Kishore Kumar’s classic song “Khwab Ho Tum Ya Koi Haqeeqat” during his visit to New Delhi for the BRICS Summit 2026. The visit marked a milestone as India and Malaysia elevated their bilateral ties to a Comprehensive Strategic Partnership.




