റെഡ്മി 17 5ജി വിപണിയിൽ; 7,900mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും | Redmi 17 5G

Current: മലയാളം

കൊച്ചി: ദൈനംദിന ഉപയോഗത്തിനും മൾട്ടിടാസ്‌കിംഗിനും ഗെയിമിംഗിനും അനുയോജ്യമായ ഫീച്ചറുകളുമായി ഷവോമി ഇന്ത്യ റെഡ്മി 17 5ജി (Redmi 17 5G) സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. സ്നാപ്ഡ്രാഗൺ 4 ജെൻ 5 മൊബൈൽ പ്ലാറ്റ്ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 120 ഹെർട്സ് അഡാപ്റ്റീവ് സിങ്ക് പിന്തുണയുള്ള 6.9 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് മറ്റൊരു പ്രധാന സവിശേഷത.
ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം എന്നിവയും ഫോണിലുണ്ട്. ഷവോമിയുടെ ഹൈപ്പർ ഒഎസ് 3ൽ പ്രവർത്തിക്കുന്ന റെഡ്മി 17 5ജി മൾട്ടിടാസ്‌കിംഗിലും ഗെയിമിംഗിലും മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ഒരുക്കിയിരിക്കുന്നത്.
7,900mAh ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. 45 വാട്ട് ഫാസ്റ്റ് ചാർജിംഗിനൊപ്പം 22.5 വാട്ട് വയർഡ് റിവേഴ്‌സ് ചാർജിംഗ് സൗകര്യവും നൽകിയിട്ടുണ്ട്. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ എഐ ഡ്യുവൽ റിയർ ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് നൽകിയിരിക്കുന്നത്.
ഐപി64 റേറ്റിംഗ്, 2TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക് എന്നിവയും ഫോണിന്റെ സവിശേഷതകളാണ്. കണ്ണുകളുടെ സുരക്ഷയ്ക്കായി ട്യുവി റൈൻലാൻഡ് സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
അബ്സല്യൂട്ട് ബ്ലാക്ക്, എൻഡ്ലെസ് ബ്ലൂ, വീഗൻ ലെതർ ഫിനിഷിലുള്ള എറ്റേണൽ ഓറഞ്ച് എന്നീ നിറങ്ങളിൽ റെഡ്മി 17 5ജി ലഭിക്കും. 6GB + 128GB വേരിയന്റിന് 23,999 രൂപയും 8GB + 128GB വേരിയന്റിന് 26,999 രൂപയുമാണ് വില.
എംഐ ഡോട്ട് കോം, ആമസോൺ, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാനാകും.
Story Summary:
Xiaomi India has launched the Redmi 17 5G with a 7,900mAh battery, 45W fast charging and a 6.9-inch 120Hz adaptive display. The smartphone is available in two RAM and storage configurations, starting at Rs 23,999.




