മൊബൈല്‍ ഫോണ്‍ കവര്‍ച്ച: കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര് പിടിയില്‍

🌐 Select your Language:
Current: മലയാളം
Current: മലയാളം

മലപ്പുറം : കോട്ടക്കലിൽ നടന്ന രണ്ട് വ്യത്യസ്ത മൊബൈൽ ഫോൺ കവർച്ചാ കേസുകളിലായി രണ്ടു പേർ അറസ്റ്റിലായി.
ബൈക്കിലെത്തി ഫോൺ തട്ടിപ്പറിച്ച കേസിലെ പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയും ഓട്ടോ ഡ്രൈവറുടെ ഫോൺ കവരാൻ ശ്രമിച്ചയാളെ നാട്ടുകാരുടെ സഹായത്തോടെയുമാണ് പിടികൂടിയത്.
ബൈക്കിലെത്തി മഹാരാഷ്ട്ര സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസിലെ ഒന്നാം പ്രതിയെയും യാത്രയ്ക്കിടെ ഓട്ടോറിക്ഷാ ഡ്രൈവറുടെ ഫോണ്‍ കവര്‍ന്നെടുക്കാന്‍ ശ്രമിച്ചയാളെയുമാണ് പൊലീസ് പിടികൂടിയത്. ഇതില്‍ ഒരാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Get more updates from Pudukad News on Google




