പവർകട്ടിനെതിരെ മലമ്പുഴയിൽ ഡിവൈഎഫ്ഐയുടെ പന്തംകൊളുത്തി പ്രതിഷേധം; കെഎസ്ഇബി ഓഫീസിന് മുന്നിൽ സമാപിച്ച പ്രകടനത്തിൽ ജീവനക്കാർക്ക് വെളിച്ചത്തിനായി മെഴുകുതിരിയും നൽകി
🌐 Select your Language:
Current: മലയാളം
Current: മലയാളം

മലമ്പുഴ: കേരള സർക്കാർ നടപ്പിലാക്കിയ പവ്വർ കട്ടിനെതിരെ ഡിവൈഎഫ് ഐ യുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.
മലമ്പുഴ കാർ പാർക്കിൽ നിന്നും വെള്ളിയാഴ്ച്ച രാത്രി ഏഴുമണിക്ക് ആരംഭിച്ച പ്രകടനം കെ എസ് ഇ ബി ഓഫീസിനു മുന്നിൽ സമാപിച്ചു. ഡിവൈഎഫ്ഐ മുണ്ടൂർ ബ്ലോക്ക് പ്രസിഡന്റ് കെ പി ഐശ്വര്യ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
മലമ്പുഴ മേഖല പ്രസിഡന്റ് എൻ ശ്രീജിത്ത് അധ്യക്ഷനായി. മേഖല സെക്രട്ടറി പികാർത്തിക്, ബ്ലോക്ക് കമ്മിറ്റിയംഗം കെ രോഹിത്, സി പി ഐ എം ലോക്കൽ സെക്രട്ടറി കെ കെ പ്രമോദ്, മലമ്പുഴ മേഖല ട്രഷറർ പി സന്തോഷ് എന്നിവർ പ്രസംഗിച്ചു.
പവ്വർ കട്ട് സമയത്ത് ഇരുട്ടിലാകുന്ന കെ എസ് ഇ ബി ഓഫിസിലെ ജീവനക്കാർ ക്ക്
വെളിച്ചം കിട്ടാൻ മെഴുകുതിരികൾ നൽകിയാണ് പ്രതിഷേധക്കാർ മടങ്ങിയത്.
Get more updates from Pudukad News on Google




