"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ടി.വി.കെ സർക്കാരിനും ഡി.എം.കെക്കും കൈകൊടുക്കാതെ സി.പി.എം. മധുരാന്തകത്തും ധാരാപുരത്തും ഒറ്റയ്ക്ക് ജനവിധി തേടാൻ തീരുമാനം. മന്ത്രിമാർ നേരിട്ടെത്തി ക്ഷണിച്ചിട്ടും ഭരണകക്ഷി സഖ്യയോഗം ബഹിഷ്കരിച്ചു. വിജയ് സർക്കാരിനെ വെട്ടിലാക്കി ഇടതുപക്ഷത്തിന്റെ നിർണ്ണായക നീക്കം

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​നും പ്ര​തി​പ​ക്ഷ​മാ​യ ഡി​എം​കെ​ക്കും പി​ന്തു​ണ ന​ൽ​കാ​തെ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ സി​പി​എം തീ​രു​മാ​നം.

മ​ധു​രാ​ന്ത​കം, ധാ​രാ​പു​രം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് പാ​ർ​ട്ടി ത​നി​ച്ച് ജ​ന​വി​ധി തേ​ടു​ന്ന​ത്. തൃ​ച്ചി​യി​ൽ ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം. 

എ​ഐ​എ​ഡി​എം​കെ എം​എ​ൽ​എ​മാ​ർ രാ​ജി​വെ​ച്ച് ടി​വി​കെ​യി​ൽ ചേ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മ​ധു​രാ​ന്ത​കം, ധാ​രാ​പു​രം സം​വ​ര​ണം മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​ഴി​വ് വ​ന്ന​ത്.  

ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ ടി​വി​കെ വി​ളി​ച്ചു​ചേ​ർ​ത്ത ഭ​ര​ണ​ക​ക്ഷി സ​ഖ്യ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ന്ത്രി​മാ​ർ നേ​രി​ട്ടെ​ത്തി ക്ഷ​ണി​ച്ചെ​ങ്കി​ലും സി​പി​എം വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

നി​യ​മ​സ​ഭ​യി​ൽ വി​ജ​യ് സ​ർ​ക്കാ​രി​ന് കേ​വ​ല​ഭൂ​രി​പ​ക്ഷം തി​ക​യ്ക്കാ​നും ഗ​വ​ർ​ണ​ർ ഭ​ര​ണം ഒ​ഴി​വാ​ക്കാ​നും മാ​ത്ര​മാ​ണ് സി​പി​എ​മ്മും സി​പി​ഐ​യും പു​റ​ത്തു​നി​ന്ന് പി​ന്തു​ണ ന​ൽ​കി​യി​രു​ന്ന​ത്.

മ​ധു​രാ​ന്ത​ക​ത്ത് സി​പി​എ​മ്മും ധാ​രാ​പു​ര​ത്ത് സി​പി​ഐ​യും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഡി​എം​കെ​യും ടി​വി​കെ​യും എ​ഐ​എ​ഡി​എം​കെ​യും നാം ​ത​മി​ഴ​ർ ക​ക്ഷി​യും ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. 

Get more updates from Pudukad News on Google