"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

തിരുവനന്തപുരത്ത് വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം. സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. പാലോട് കരിമൻകോട് സ്വദേശി ഷൈജു (40) ആണ് മരിച്ചത്. 

ഒപ്പം സഞ്ചരിച്ച മകൻ വസുദേവ് (12), മകൾ വാസുകി (6) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടർ യാത്രക്കാർ വിതുരയിലേക്ക് വരുകയായിരുന്നു. കാർ യാത്രക്കാർ പൊൻമുടി വിനോദ സഞ്ചാരത്തിന് ശേഷം നെടുമങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്നു. 

കാർ തെറ്റായ ദിശയിൽ ഓടിച്ച് കയറ്റിയതാണ് അപകടത്തിന് കാരണം. നെടുമങ്ങാട് സ്വദേശികളായ മൂന്ന് പേരാണ് കാറിൽ സഞ്ചരിച്ചത്. മൂന്ന് പേരെയും വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗം ഹബീബ് ഖാൻ്റെ ഡ്രൈവർ ആണ് മരിച്ച ഷൈജു.

Get more updates from Pudukad News on Google