വനിതാ ഏഷ്യാ കപ്പ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം; 72 റൺസിന്റെ തകർപ്പൻ ജയം, ഇന്ത്യയ്ക്ക് എട്ടാം ഏഷ്യാ കപ്പ് കിരീടം
Current: മലയാളം

ദുബായ്: വനിതാ ഏഷ്യാ കപ്പ് 2026 ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി.
ശഫാലി വർമ്മയുടെയും (68) സ്മൃതി മന്ദാനയുടെ (59) ഇന്ത്യയുടെ ഇന്നിങ്സിന് കരുത്തായി. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 129 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
39 പന്തിൽ 68 റൺസ് നേടിയ ശഫാലി 24 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കി വനിതാ ഏഷ്യാ കപ്പിലെ അതിവേഗ അർധസെഞ്ചുറി എന്ന റെക്കോർഡും സ്വന്തമാക്കി.
184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ശ്രീലങ്കൻ ഇന്നിങ്സ് 111 റൺസിൽ അവസാനിച്ചു.
ശ്രീ ചരണിയുടെ നാല് വിക്കറ്റ് പ്രകടനവും ദീപ്തി ശർമ്മയുടെ മികച്ച ബൗളിങ്ങും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. ഈ വിജയത്തോടെ ഇന്ത്യ വനിതാ ഏഷ്യാ കപ്പ് കിരീടം എട്ടാം തവണയും സ്വന്തമാക്കി.




