"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

‘ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധം’; മുഖ്യമന്ത്രിയുടെ വൈറൽ AI ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കി മെറ്റ | Meta removes VD Satheesan AI video

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Meta removes VD Satheesan AI video

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ഉൾപ്പെടുത്തി നിർമിച്ച വൈറൽ കെഎസ്ഇബി AI ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കം ചെയ്ത് മെറ്റ. വീഡിയോ ഇനി ഇന്ത്യയിൽ കാണാനാകില്ലെന്നാണ് വിവരം. വീഡിയോ പങ്കുവച്ച ‘AI കവല’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയ വിവരം സ്റ്റോറിയിലൂടെ അറിയിച്ചത്. വീഡിയോ ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചതെന്നാണ് അക്കൗണ്ട് അറിയിച്ചത്. അതേസമയം, വീഡിയോ വിദേശരാജ്യങ്ങളിൽ ഇപ്പോഴും കാണാൻ കഴിയുന്നുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ‘AI കവല’ അക്കൗണ്ടിലൂടെ മാത്രം വീഡിയോ 1.78 കോടി പേരാണ് കണ്ടത്. ഡിജിറ്റൽ മാർക്കറ്റിങ് കമ്പനിയായ റീച്ച് യു ആണ് വീഡിയോ നിർമിച്ചത്. (Meta removes VD Satheesan AI video)

വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്‌നാട് മുഖ്യമന്ത്രിയും സുഹൃത്തുമായ വിജയ്‌യേക്കാളും മികച്ച രീതിയിലാണ് താൻ ഡാൻസ് ചെയ്യുന്നതെന്നായിരുന്നു വീഡിയോ കണ്ട ശേഷമുള്ള മുഖ്യമന്ത്രിയുടെ തമാശ നിറഞ്ഞ പ്രതികരണം. വീഡിയോ എന്തുകൊണ്ടാണ് നീക്കം ചെയ്തതെന്ന് മെറ്റ ഇതുവരെ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.

കേരളത്തിൽ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നുവെന്ന് നിർമാതാക്കളിലൊരാളായ അഭിജിത്ത് പറഞ്ഞു. വീഡിയോയെക്കുറിച്ച് ഇതുവരെ നെഗറ്റീവ് അഭിപ്രായങ്ങൾ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നല്ല പ്രതികരണമാണ് നൽകിയതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചു.

Summary: Meta has removed a viral AI-generated dance video featuring Kerala Chief Minister V.D. Satheesan from Instagram in India, reportedly citing a violation of current Indian laws. The video had received 1.78 crore views on the Instagram account that shared it, while Meta has not publicly explained the specific reason for its removal.

Get more updates from Pudukad News on Google