"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഗതാഗത വകുപ്പിൽ ഭിന്നത രൂക്ഷമാകുന്നു; കമ്മീഷണറും മന്ത്രിയുടെ ഓഫീസും തമ്മിൽ തർക്കം, ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണിക്ക് നീക്കം | Kerala Transport Department Dispute

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

CP John

തിരുവനന്തപുരം: ഗതാഗത വകുപ്പിൽ ഗതാഗത കമ്മീഷണറും മന്ത്രിയുടെ ഓഫീസും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമാകുന്നതായി റിപ്പോർട്ട്. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടലാണ് തർക്കത്തിന് പ്രധാന കാരണമെന്നാണ് വിവരം. ക്ലർക്ക് മുതൽ ജോയിന്റ് ആർടിഒ വരെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ മറികടന്ന് നിർദേശങ്ങൾ നൽകുന്നതായി ആരോപണമുണ്ട്. (Kerala Transport Department Dispute)

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്നുള്ള നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഗതാഗത കമ്മീഷണർ സ്വീകരിച്ചതെന്നാണ് വിവരം. സ്ഥലംമാറ്റ വിഷയത്തിൽ കമ്മീഷണറും മന്ത്രിയുടെ ഓഫീസും തമ്മിലുള്ള ഭിന്നത ഇതോടെ കൂടുതൽ രൂക്ഷമായതായാണ് സൂചന. വകുപ്പിലെ ഭരണപരമായ തീരുമാനങ്ങളിൽ ആരുടെ നിർദേശം നടപ്പാക്കണമെന്നതുമായി ബന്ധപ്പെട്ടും അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്.

ഇതിനിടെ ഗതാഗത വകുപ്പിൽ സമഗ്രമായ അഴിച്ചുപണിക്ക് സർക്കാർ ഒരുങ്ങുന്നതായും സൂചനയുണ്ട്. ഗതാഗത മന്ത്രി സി പി ജോണും ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായഭിന്നത ഉണ്ടായ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റങ്ങൾക്ക് നീക്കം നടക്കുന്നത്. ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജുവിനെ ഉൾപ്പെടെ മാറ്റിയേക്കുമെന്നാണ് വിവരം. കമ്മീഷണറുടെ ചില നടപടികളിലും നിലപാടുകളിലും മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

സമീപകാലത്ത് വിവാദമായ ചില സംഭവങ്ങളിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലിലും മന്ത്രി അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം. പത്തനംതിട്ടയിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിറങ്ങിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവം, മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം എന്നിവയിൽ ഗതാഗത വകുപ്പ് വിമർശനം നേരിട്ടിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് കമ്മീഷണർ സ്വീകരിക്കുന്നതെന്ന ആക്ഷേപവും മന്ത്രിക്കുണ്ടെന്നാണ് റിപ്പോർട്ട്. വകുപ്പിലെ ചില ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യം മന്ത്രി ഉടൻ മുഖ്യമന്ത്രിയെ അറിയിച്ചേക്കുമെന്നും സൂചനയുണ്ട്. മന്ത്രിയുടെ നിർദേശങ്ങൾ ഉദ്യോഗസ്ഥർ ഗൗരവത്തിലെടുക്കുന്നില്ലെന്ന തരത്തിലുള്ള വിമർശനങ്ങളും സെക്രട്ടേറിയറ്റിൽ ഉയരുന്നുണ്ട്. അഴിമതി ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷണർ സി എച്ച് നാഗരാജുവിനെ മാറ്റാനുള്ള നീക്കമെന്ന വിവരവും പുറത്തുവരുന്നത്. എന്നാൽ വിഷയത്തിൽ സർക്കാർ തലത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

Summary: Differences between Kerala’s Transport Commissioner and the Transport Minister’s office are reportedly intensifying over administrative decisions and transfers. The government is also considering a major reshuffle in the Transport Department, with the Transport Commissioner among the officials who may be transferred.

Get more updates from Pudukad News on Google