"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

കഞ്ഞിക്കുഴിയിലും, മുണ്ടക്കയത്തും കല്യാണ സദ്യ ഓഡര്‍ എടുത്ത് നല്‍കാതിരുന്ന സംഭവം ഞെട്ടിപ്പിക്കുന്നത്. ലൈസന്‍സ് എടുത്തു മാന്യമായ രീതിയില്‍ സ്ഥാപനം നടത്തുന്ന സാധാരണക്കാരായ കേറ്ററിങ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം തട്ടിപ്പുകളെന്ന് കേറ്ററിങ് ഉടമകള്‍. ഓണ്‍ലൈനില്‍ പരസ്യം നല്‍കി ഇവന്റ് മാനേജ്‌മെന്റ് എന്ന പേരില്‍ ഇവര്‍ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ജനം ജാഗ്രത പാലിക്കണമെന്നും ആവശ്യം.

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: കഞ്ഞിക്കുഴിയിലും, മുണ്ടക്കയത്തും കല്യാണ സദ്യ ഓഡര്‍ എടുത്തതിന് ശേഷം ഭക്ഷണം നല്‍കാതിരുന്ന സംഭവം ആരെയും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രദേശത്തെ കേറ്ററിങ് സ്ഥാപന ഉടമകൾ . 

ലൈസന്‍സ് എടുത്തു മാന്യമായ രീതിയില്‍ സ്ഥാപനം നടത്തുന്ന സാധാരണക്കാരായ കേറ്ററിങ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം തട്ടിപ്പുകളെന്നു കേറ്ററിങ് സ്ഥാപന ഉടമകള്‍ പറയുന്നു. കേറ്ററിംങ് സ്ഥാപനങ്ങളുടെ നടത്തിയ തട്ടിപ്പ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണെന്നും കേറ്ററിങ് സ്ഥാപന ഉടമകള്‍ പറയുന്നു.

സാധാരണക്കാരായ ആളുകള്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ അതിസുന്ദരമാക്കാനാണു പലപ്പോഴും കേറ്ററിങ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. എന്നാല്‍, യാതൊരു വിധ ലൈസന്‍സോ അംഗീകാരമോ ഇല്ലാത്ത ചില തട്ടിപ്പ്, ഓണ്‍ലൈന്‍ സംഘങ്ങളാണ് ഈ മുഹൂര്‍ത്തങ്ങളുടെ ശോഭകെടുത്തന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. 


ഇപ്പോള്‍ തട്ടിപ്പ് നടത്തിയ കാഞ്ഞിരപ്പള്ളിയിലെ ഉദയം കേറ്ററിങ്ങ് എന്ന സ്ഥാപനത്തിന് എതിരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നതാണ്. ഇതു സംബന്ധിച്ചു ഓള്‍ കേരള കേറ്ററേഴ്‌സ് അസോസിയേഷന്‍ (എ.കെ.സി.എ) മുന്‍കൂട്ടി മുന്നറിയിപ്പും നല്‍കിയിരുന്നതാണ്.


ഓണ്‍ലൈനില്‍ പരസ്യം നല്‍കി ഇവന്റ് മാനേജ്‌മെന്റ് എന്ന പേരില്‍ ഇവര്‍ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ ഇത്തരം ഇവന്റുകള്‍ക്ക് ബുക്ക് ചെയ്യുന്നവരാണു ജാഗ്രത പുലര്‍ത്തേണ്ടത്. തങ്ങള്‍ ഭക്ഷണവും ഇവന്റുകളും ബുക്ക് ചെയ്യുന്നവര്‍ മതിയായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്നവരാണോ എന്ന് ആദ്യം തന്നെ ഉറപ്പ് വരുത്തേണ്ടതാണ്. 


വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന കേറ്ററിംങ് യൂണിറ്റുകള്‍ക്ക് ജി.എസ്.ടി ലൈസന്‍സും, ഭക്ഷ്യസുരക്ഷാ ലൈസന്‍സും, ഈ ലൈസന്‍സുകള്‍ എല്ലാം ഉള്ള കിച്ചണുകളും ഉണ്ടാകും. എന്നാല്‍, ഇതൊന്നുമില്ലാതെയാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ അടക്കം പ്രവര്‍ത്തിക്കുന്നത്.


ഈ സാഹചര്യത്തില്‍ അംഗീകാരമുള്ള കേറ്ററിങ് സ്ഥാപനങ്ങളുടെ പട്ടിക പുറത്തു വിടാന്‍ എ.കെ.സി.എ തയ്യാറാകുകയാണ്. മതിയായ ലൈസന്‍സ് അടക്കം നേടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഇവന്റുകള്‍ ഏല്‍പ്പിക്കാനും, വഞ്ചിതരാകാതെ ഇരിക്കാനും ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും എ.കെ.സി.എ ആവശ്യപ്പെട്ടു..

Get more updates from Pudukad News on Google