"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

സര്‍വകലാശാലകളില്‍ ജീവനക്കാരുടെ വിന്യാസം ഉടച്ചു വാര്‍ത്തു സംസ്ഥാന സര്‍ക്കാര്‍. എം.ജിയിലും കേരളയിലും പരീക്ഷാ കണ്‍ട്രോളര്‍മാരുടെ ഡപ്യൂട്ടേഷന്‍ വ്യവസ്ഥ റദ്ദു ചെയ്തു. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി ഇടതു സംഘടനകള്‍.

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോട്ടയം: സര്‍വകലാശാലകളില്‍ ജീവനക്കാരുടെ വിന്യാസം ഉടച്ചു വാര്‍ത്തു സംസ്ഥാന സര്‍ക്കാര്‍. എം.ജി സര്‍വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം ശ്രീജിത്തിന്റെ ഡപ്യൂട്ടേഷന്‍ വ്യവസ്ഥ റദ്ദു ചെയ്തു മാതൃ വകുപ്പിലേക്കു തിരിച്ചയ്ക്കാന്‍ ഉത്തരവിറക്കി. 


2020 ഫെബ്രുവരി മാസം പരീക്ഷാ കണ്‍ട്രോളറായി ചുമതല ഏറ്റത്ത്. 18 മാസം കൂടി കാലാവധി ശേഷിക്കെയാണു ഡപ്യൂട്ടേഷന്‍ വ്യവസ്ഥ റദ്ദു ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ ജോബിന്‍ കെ ജോസിനെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുറത്താക്കിയിരുന്നു. 


കൂടാതെ കുസാറ്റിലെ രജിസ്ട്രാര്‍ ഡോ എ.യു അരുണിന്റെയും, കേരള സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ എന്‍. ഗോപകുമാറിന്റെയും ഡപ്യൂട്ടേഷന്‍ കാലാവധി അവസാനിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവിറിക്കിയിരുന്നു.


യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ തന്നെ  ബ്രാഞ്ച് ഓഫീസര്‍മാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലകളിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ രംഗത്ത് വന്നിരുന്നു.


ഇതിന്റെ ചുവട് പിടിച്ചു യു.ഡി.എഫ് സര്‍ക്കാര്‍ പല സര്‍വകലാശാലകളിലും ബ്രാഞ്ച് ഓഫീസര്‍മാരെ നീക്കം ചെയ്തത് എന്നും ഇടത് സംഘടനകള്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ഇത്തരത്തില്‍ ഉള്ള നിലപാട് സ്വീകരിച്ചന്നൊണ് ഇടതു സംഘടനകളുടെ ആക്ഷേപം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ കാലങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കി 10 വര്‍ഷം മുന്‍പുള്ള ഇരുണ്ട കാലത്തേക്കു തിരികെ കൊണ്ട് പോകാനുള്ള ശ്രമമാണോയെന്നു സംശയിക്കുന്നതായി എം.ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷനും ആരോപിക്കുന്നു.

Get more updates from Pudukad News on Google