"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

വയറുവേദനയ്ക്ക് ചികിത്സ തേടിയ യുവതി മരിച്ചു; വിവാഹ ഒരുക്കങ്ങൾക്കിടെ അപ്രതീക്ഷിത മരണം | Mannancherry News

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

Mannancherry News

മണ്ണഞ്ചേരി: വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു (Mannancherry News). മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് ചിറയിൽ സി.വി. രഞ്ജന്റെ ഏക മകൾ അശ്വതി (അമ്മു, 27) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് അമ്മ ദീപയ്ക്കൊപ്പമാണ് അശ്വതി മുഹമ്മ ജംഗ്ഷന് പടിഞ്ഞാറുള്ള സ്വകാര്യ ആശുപത്രിയിൽ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയത്. ചികിത്സ ആരംഭിച്ചതിന് പിന്നാലെ അശ്വതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അശ്വതി മരിക്കുകയായിരുന്നു.

കാവുങ്കലിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു അശ്വതി. പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.

കാവുങ്കൽ സ്വദേശിയായ യുവാവുമായി നവംബറിൽ വിവാഹം നടക്കാനിരിക്കെ വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അശ്വതിയുടെ അപ്രതീക്ഷിത മരണം. ഓട്ടോറിക്ഷ തൊഴിലാളിയാണ് പിതാവ് സി.വി. രഞ്ജൻ.

Story Summary:
A 27-year-old woman from Mannancherry died unexpectedly while being taken to a hospital after developing complications during treatment for stomach pain. Ashwathy, who worked at an Akshaya centre, was preparing for her wedding scheduled for November.

Get more updates from Pudukad News on Google