"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

നിലമ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മുൻ എക്സൈസ് കമീഷണറുടെ വീട് ഭാഗികമായി തകർന്നു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. ചൊവ്വ പുലർച്ചെയാണ് സംഭവം. വിരമിച്ച എക്സൈസ് കമീഷണർ സി മുരളീകുമാറിന്റെ വീടാണ് ഭാഗികമായി തകർന്നത്. 

പുലർച്ചെ 1.30നും 2നും ഇടയിലാണ് വൻ ശബ്ദത്തോടെ സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. പൊട്ടിത്തെറിയിൽ വീടിന്റെ ഒരു വശം പൂർണമായും തകർന്നു. അപകടസമയത്ത് മുരളീകുമാറും കുടുംബാം​ഗങ്ങളും വീട്ടിൽ ഉറങ്ങിക്കിടകയായിരുന്നു.


വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ച അയൽവാസികൾ ബഹളംവെച്ചതോടെയാണ് വീട്ടുകാർ ഉണർന്നത്. തുടർന്ന് എല്ലാവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. 


വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. വിവരമറിഞ്ഞ് നിലമ്പൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

Get more updates from Pudukad News on Google