എആര്‍എമ്മിന്റെ വിജയത്തിനുശേഷം പുതിയ ചിത്രവുമായി ജിതിന്‍ ലാല്‍; പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന് സംവിധായകന്‍
Current: മലയാളം

ടോവിനോ തോമസിനെ നായകനാക്കി ഒരുക്കിയ ‘അജയന്റെ രണ്ടാം മോഷണം’ (എആര്‍എം) എന്ന വന്‍വിജയ ചിത്രത്തിനുശേഷം തന്റെ അടുത്ത സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ജിതിന്‍ ലാല്‍.
സോഷ്യല്‍ മീഡിയയിലൂടെയാണ് പുതിയ പ്രോജക്റ്റിന്റെ തുടക്കം കുറിക്കുന്ന കാര്യം അദ്ദേഹം പങ്കുവെച്ചത്.
‘ഒരു പുതിയ അധ്യായം ആരംഭിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ജിതിന്‍ ലാല്‍ അടുത്ത സിനിമയെക്കുറിച്ചുള്ള സൂചന നല്‍കിയത്. എആര്‍എമ്മിനുശേഷം സംവിധായകന്റെ അടുത്ത ചിത്രം ഏതായിരിക്കും എന്ന കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍.
പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെയോ സാങ്കേതിക പ്രവര്‍ത്തകരുടെയോ പേരുകളോ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.
നൂറ് കോടിയിലധികം കളക്ഷന്‍ നേടി തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച എആര്‍എമ്മിനുശേഷം ജിതിന്‍ ലാല്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
പുതിയ ചിത്രത്തിന്റെ പ്രമേയം, താരനിര, ചിത്രീകരണം തുടങ്ങിയ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.




