"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking
ബീഹാറിൽ ഗന്ധക് നദിയിലെ ജലനിരപ്പ് താഴുന്നു: പ്രളയ പ്രതിരോധത്തിൽ വീഴ്ച വരുത്തിയ 7 എഞ്ചിനീയർമാർക്ക് സസ്‌പെൻഷൻ | Gandak River   •  ‘കായികതാരങ്ങളുടെ കഠിനാധ്വാനവും വൈദഗ്ധ്യവും ദൃഢനിശ്ചയവും രാജ്യത്തിന് വലിയ ആദരവ് നേടിത്തന്നിരിക്കുന്നു’: രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu   •  ‘ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് താൽപര്യമുണ്ടെങ്കിൽ ദേശീയ ടീമിലേക്ക് മടങ്ങിയെത്താം’: ജോർജ്ജ് ജീസസ് | Cristiano Ronaldo   •  ‘ക്രൂരമായ അതിക്രമം’: എഐ ഡിജിറ്റൽ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് ജാൻവി കപൂർ | Janhvi Kapoor Deepfake   •  ഇന്ന് ലോക അധ്യാപക ദിനം: അറിവിന്റെ വെളിച്ചം പകർന്ന് തലമുറകളെ വാർത്തെടുക്കുന്ന ഗുരുക്കന്മാർക്ക് ആദരം | World Teachers Day   •  

ഗണപതി ബിരിയാണി കഴിക്കുന്ന ചിത്രം ഹോട്ടലിന് പുറത്ത് സ്ഥാപിച്ചു; വിവാദത്തിന് പിന്നാലെ ഉടമ അറസ്റ്റിൽ, ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ ബിരിയാണി കഴിക്കുന്ന ഗണപതിയുടെ ചിത്രം വച്ചുള്ള പരസ്യം വിവാദമായി. സംഭവത്തിൽ ഹോട്ടലുടമയെ പൊലീസ് അറസ്റ്റ് ചെയ്തു.


 ദൈവത്തിന്റെ ചിത്രത്തിനോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ചാണ് പരാതി. തുടർന്ന് തിരുനെൽവേലി സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ ബിരിയാണി കടയുടമ ജയന്തിനെയാണ് (30) അറസ്റ്റ് ചെയ്തത്.


സംഭവവുമായി ബന്ധപ്പെട്ട് നരസിംഗനല്ലൂർ സ്വദേശിയായ സെൽവരാജ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്.


നഗരത്തിലെ ‘ദിണ്ഡിഗൽ കല്യാണ ബിരിയാണി’ എന്ന കടയുടെ പുറത്ത് സ്ഥാപിച്ചിരുന്ന പരസ്യബാനറിലാണ് ഗണപതി ബിരിയാണി കഴിക്കുന്ന തരത്തിലുള്ള ചിത്രം ഉണ്ടായിരുന്നത്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ബാനർ സ്ഥാപിച്ചതെന്ന് പരാതിയിൽ ആരോപിക്കുന്നു.

വിനായക ചതുർഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ ഒട്ടേറെ ഇടങ്ങളിൽ വിവിധ തരത്തിലുള്ള വിഗ്രഹങ്ങൾ ശ്രദ്ധയാകർഷിച്ചിരുന്നു. തിരുവണ്ണാമലയിൽ 51,000 രുദ്രാക്ഷമണികൾ കൊണ്ടുള്ള ഗണപതി വിഗ്രഹവും, കോയമ്പത്തൂരിൽ 5 ലക്ഷം രൂപയുടെ 500 രൂപ നോട്ടുകൾ കൊണ്ട് നിർമിച്ച വിഗ്രഹവും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനിടെയാണ് തിരുനെൽവേലിയിലെ ബാനർ വിവാദം ഉണ്ടായത്.

Get more updates from Pudukad News on Google